Challenger App

No.1 PSC Learning App

1M+ Downloads
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?

Aശ്രീ ഭദ്രകാളി

Bചാമുണ്ഡേശ്വരി

Cഅന്നപൂർണേശ്വരി

Dവനദുർഗ

Answer:

A. ശ്രീ ഭദ്രകാളി

Read Explanation:

  • കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തിരുവല്ല - കായംകുളം സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന അതിപ്രസിദ്ധമായ ഒരു ഭദ്രകാളീ ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം.
  • ആദിപരാശക്തിയുടെ രൗദ്ര ഭാവമായ ശ്രീ ഭദ്രകാളി ആണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ.
  • കിഴക്കോട്ട് ദർശനമായാണ് ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
  •  ചെട്ടികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ "ഓണാട്ടുകര" എന്ന പേരിൽ അറിയപ്പെടുന്നു. അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ "ഓണാട്ടുകരയുടെ പരദേവത" എന്നും വിളിക്കുന്നു. 

Related Questions:

നാലമ്പലത്തിനുള്ളിൽ ബലി കർമങ്ങൾ നടത്തുന്ന ഭാരതത്തിലെ ഏക ക്ഷേത്രം ഏതാണ് ?
ദുർഗാ ഭഗവതിക്ക് എത്ര തവണയാണ് പ്രദക്ഷിണം വെക്കേണ്ടത് ?
തൃക്കാക്കരയപ്പൻ ആരാണ് ?
തെക്കൻ കേരളത്തിലെ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം ?
ലോഹങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?