App Logo

No.1 PSC Learning App

1M+ Downloads
കോറിയോലിസ് പ്രഭാവത്താല്‍ കാറ്റുകള്‍ ഉത്തരാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് വലതുഭാഗത്തേക്കും ദക്ഷിണാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് ഇടതുഭാഗത്തേക്കും വ്യതിചലിക്കുന്ന പ്രതിഭാസത്തെ വിശദീകരിച്ച കാലാവസ്ഥ ശാസ്ത്രജ്ഞൻ ?

Aവില്യം ഫെറല്‍

Bജോൺ ടിൻഡൽ

Cജെയിംസ് ഹാൻസെൻ

Dസ്വാന്റേ അർഹേനിയസ്

Answer:

A. വില്യം ഫെറല്‍

Read Explanation:

കോറിയോലിസ് ബലം

  • ഭൗമോപരിതലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിനു കാരണമാകുന്ന ബലമാണ് കോറിയോലിസ് ബലം. 
  • ഇത് മധ്യരേഖ പ്രദേശത്തുനിന്നു ധ്രുവങ്ങളിലേക്ക് നീങ്ങുന്തോറും വര്‍ധിച്ചു വരുന്നു.
  • ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഗസ്‌റ്റേവ് ഡി കോറിയോലിസിസ് ആണ് കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന ഈ പ്രതിഭാസം കണ്ടെത്തിയത്.

ഫെറല്‍ നിയമം

  • കോറിയോലിസ് ബലപ്രഭാവത്താല്‍ കാറ്റുകള്‍ ഉത്തരാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് വലതുഭാഗത്തേക്കും ദക്ഷിണാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് ഇടതുഭാഗത്തേക്കും വ്യതിചലിക്കുന്നു എന്ന് വിശദീകരിക്കുന്ന നിയമമാണ് ഫെറല്‍ ലോ.
  • അമേരിക്കന്‍ കാലാവസ്ഥ ശാസ്ത്രജ്ഞനായ വില്യം ഫെറല്‍ ആണ് ഈ നിയമത്തിന്റെ ഉപജ്ഞാതാവ്.

 


Related Questions:

ഭൂമിയുടെ ആന്തരിക ഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

  1. ഭൂവൽക്കത്തിലെ ഭൂഖണ്ഡങ്ങളുടെ ഭാഗം SIAL എന്നും സിയാലിന് താഴെ കടൽത്തറ ഭാഗം സിമ എന്നും അറിയപ്പെടുന്നു
  2. ഭൂവൽക്കവും മാന്റിലും തമ്മിൽ വേർതിരിക്കുന്ന വരമ്പാണ് ഗുട്ടൻബർഗ് വിച്ഛിന്നത
  3. ഭൂവൽക്കവും പുറക്കാമ്പും ചേരുന്നതാണ് ലിത്തോസ്ഫിയർ
  4. മാന്റിലിന്റെ ദുർബലമായ മുകൾ ഭാഗത്തെ അസ്തനോസ്ഫിയർ എന്ന് വിളിക്കുന്നു
    ഏറ്റവും കൂടുതൽ തടാകങ്ങൾ ഉള്ള രാജ്യം ഏതാണ് ?
    ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് സമയ വ്യത്യാസം ഏകദേശം
    വടക്കേ അമേരിക്കയെ ഏഷ്യയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് ?
    ജീവിതകാലത്ത് വെള്ളം കുടിക്കാത്ത ജീവി ?