Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രി ആര് ?

Aഅമിത് ഷാ

Bനാരായണ ടാറ്റു റാണെ

Cനിർമ്മല സീതാരാമൻ

Dപീയൂഷ് ഗോയൽ

Answer:

C. നിർമ്മല സീതാരാമൻ

Read Explanation:

നിർമ്മല സീതാരാമൻ

  • 2019 മെയ് 30 മുതൽ കേന്ദ്ര ഗവൺമെന്റിലെ ധനകാര്യ വകുപ്പ് , കോർപ്പറേറ്റ്കാര്യ വകുപ്പ് മന്ത്രിയായി തുടരുന്നു 
  • 2017 മുതൽ 2019 വരെ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്
  • ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ രണ്ടാമത്തെ വനിത - നിർമല സീതാരാമൻ
  • ഇന്ത്യയുടെ ഏറ്റവും കൂടുതൽ ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത് - നിർമല സീതാരാമൻ
    (2020-ലെ ബജറ്റ്,  2 മണിക്കൂറും 38 മിനിറ്റ്)
  • ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രിയും നിർമ്മല സീതാരാമനാണ് 
  • 87 മിനിറ്റ് കൊണ്ടാണ് നിർമ്മല സീതാരാമൻ 2023ലെ ബജറ്റ് പ്രസംഗം നടത്തിയത്.

കോർപ്പറേറ്റ് കാര്യ മന്ത്രാലയം

  • ഇന്ത്യയിലെ  വ്യാവസായിക, സേവന മേഖലയിലെ  സംരംഭങ്ങളുടെ നിയന്ത്രക്കുന്ന കേന്ദ്ര മന്ത്രാലയം 
  • ഇനി പറയുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള രാജ്യത്തെ സ്ഥാപനങ്ങളുടെ നിയന്ത്രണം,മേൽനോട്ടം എന്നിവ വഹിക്കുന്നു 
    • കമ്പനി നിയമം 2013
    • കമ്പനീസ് ആക്റ്റ് 1956
    • ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് ആക്റ്റ്, 2008,
    • ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്, 2016 

Related Questions:

കേന്ദ്ര മന്ത്രിസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ കണ്ടെത്തുക.

(i) ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 75 പ്രകാരം പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരവും രാഷ്ട്രപതിയാണ് നിയമിക്കുന്നത്.

(ii) അനുച്ഛേദം-75(3) പ്രകാരം മന്ത്രിസഭയ്ക്ക് പാർലമെൻ്റിനോട് കൂട്ടുത്തരവാദിത്വമുണ്ട്

(iii) 91ാം ഭരണഘടനാ ഭേദഗതി മന്ത്രിമാരുടെ എണ്ണം ലോകസഭയുടെ ആകെ അംഗസംഖ്യയുടെ ഇരുപത് ശതമാനത്തിൽ കവിയരുതെന്നു വ്യവസ്ഥ ചെയ്‌തു.

(iv) മന്ത്രിമാരുടെ ശമ്പളവും അലവൻസുകളും പാർലമെന്റ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിയമപ്രകാരമായിരിക്കും.

In 1946,an Interim Cabinet in India, headed by the leadership of :
ഇപ്പോഴത്തെ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി ആര് ?
Which Prime Minister's 'Inner Cabinet' became particularly powerful during their era?
Who presides over the meetings of the Council of Ministers?