App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ തൂക്കിലേറ്റപ്പെട്ട വ്യക്തി ആര് ?

Aഅരബിന്ദോഘോഷ്

Bപ്രഫുല്ലചാക്രി

Cഖുദിറാം ബോസ്

Dവാഞ്ചിനാഥ അയ്യർ

Answer:

C. ഖുദിറാം ബോസ്

Read Explanation:

ഖുദിറാം ബോസ്

  • 1889-ൽ ജനിക്കുകയും,തൻ്റെ പത്തൊമ്പതാം വയസ്സിൽ രക്തസാക്ഷിത്വം വഹിക്കുകയും ചെയ്ത ഇന്ത്യൻ വിപ്ലവകാരി.
  • 1905-ൽ ബംഗാൾ വിഭജിക്കപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർക്കെതിരായ പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്ത യുവാവ്.
  • ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തൻ്റെ 15-ാം വയസ്സിൽ, ബംഗാളിൽ വിപ്ലവ പ്രവർത്തനങ്ങൾ മുന്നോട്ടുവെച്ച അനുശീലൻ സമിതി എന്ന സംഘടനയിൽ ചേർന്ന പ്രവർത്തിച്ചു.
  • 1908-ൽ മറ്റൊരു വിപ്ലവകാരിയായ പ്രഫുല്ല ചാക്കിക്കൊപ്പം മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റായ കിങ്സ്ഫോ‍ഡിനെ വധിക്കാനുള്ള ചുമതല ബോസിൽ നിക്ഷിപ്തമായി.
  • 1908 ഏപ്രിൽ 30 ന് കിങ്സ്ഫോ‍ഡിൻെറ വാഹനത്തിനുനേരെ ഇരുവർ സംഘം ബോംബെറിഞ്ഞു
  • എന്നാൽ കിങ്സ്ഫോ‍ഡിന് പകരം വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് ബ്രിട്ടീഷ് യുവതികളാണ് കൊല്ലപ്പെട്ടത്
  • അറസ്റ്റിന് മുമ്പ് പ്രഫുല്ല ചാക്കി സ്വയം വെടിയുതിർക്കുകയായിരുന്നു.
  • രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയതിന് ഖുദിറാമിനെ അറസ്റ്റ് ചെയ്യുകയും വിചാരണ ചെയ്യുകയും ചെയ്തു, ഒടുവിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
  • തൂക്കിലേറ്റപ്പെടുമ്പോൾ, ഖുദിറാമിന് 18 വയസ്സും 8 മാസവും 11 ദിവസവും 10 മണിക്കൂറും ആയിരുന്നു പ്രായം.

 


Related Questions:

ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച മലയാളി വനിത ആരായിരുന്നു?
''A day will come when India also remember her and cherish her'' Jawaharlal Nehru said this words about whom?
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്ന് വിശേഷിപ്പിക്കുന്നത് ?
ഭാരതത്തിന്റെ വിദേശനയ രൂപീകരണത്തിന് പൂർണ്ണ ഏകീകരണവും ദിശാബോധവും നൽകിയതാര് ?
Who coined the Slogan of "Jai Jawan, Jai Kisan"?