App Logo

No.1 PSC Learning App

1M+ Downloads
ജ്ഞാന നിർമിതി വാദത്തിന്റെ ഉപജ്ഞാതാവ് ?

Aതോൺഡെക്ക്

Bവാട്സൺ

Cപാവ്ലോവ്

Dപിയാഷെ

Answer:

D. പിയാഷെ

Read Explanation:

ജ്ഞാനനിർമ്മിതി സിദ്ധാന്തം (Cognitive Theory)

  • കുട്ടി അറിവു നിർമ്മിക്കുന്നുവെന്നും പഠനത്തിലൂടെ മനോമാതൃകകളുടെ (Mental construct) രൂപീകരണമാണ് നടക്കുന്നതെന്നും അനുമാനിക്കുന്ന സിദ്ധാന്തം - വൈജ്ഞാനിക സിദ്ധാന്തം
  • പഠനത്തിൽ പഠിതാവിനാണ് കേന്ദ്രസ്ഥാനമെന്നും വിദ്യാഭ്യാസം വ്യക്തിയുടെ സർവ്വതോ മുഖമായ വികസനമാണെന്നും, ഈ വികസനത്തിൽ വൈജ്ഞാനിക വികസനമാണ് മുഖ്യം എന്നും വാദിക്കുന്നത് - വൈജ്ഞാനിക സിദ്ധാന്തങ്ങൾ
  • പഠിതാവിന് ഒരു ഗവേഷകന്റെ പങ്കാണ് വഹിക്കാനുള്ളത്. അധ്യാപകൻ ഒരു വഴികാട്ടിയുടെ കടമ നിർവ്വഹിക്കണം എന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം - വൈജ്ഞാനിക സിദ്ധാന്തം 
  • കണ്ടെത്തലുകളിലൂടെയുള്ള പഠനത്തിൽ ഉണ്ടായിരിക്കേണ്ട മൂന്നു സാഹചര്യങ്ങൾ - ഉത്തേജനം, നിലനിർത്തൽ, മാർഗ്ഗദർശനം എന്നിവ
  • ഈ സാഹചര്യങ്ങൾ മൂന്നും നൽകാൻ അധ്യാപകനു കഴിഞ്ഞാൽ കണ്ടു പിടുത്തങ്ങളിൽ ഊന്നിയുള്ള പഠനം സാധ്യമാണ്.

ജീൻ പിയാഷെ

  • പഠനത്തിലെ വൈജ്ഞാനിക സമീപനത്തിൻ്റെ ശക്തനായ വക്താവായിരുന്നു ജീൻ പിയാഷെ.
  • ജനറ്റിക് എപ്പിസ്റ്റമോളജി എന്നായിരുന്നു അദ്ദേഹത്തിൻറെ സിദ്ധാന്തത്തെ വിശേഷിപ്പിച്ചത്. കാരണം മനുഷ്യനിൽ വിജ്ഞാനം എങ്ങനെയാണ് വികസിക്കുന്നത് എന്നതിലായിരുന്നു അദ്ദേഹത്തിൻറെ മുഖ്യ താല്പര്യം.
  • പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ അടിസ്ഥാന ഏകകം സ്കീമയാണ്.

Related Questions:

With which of the following theories of Thorndike, does the award of reward and punishment relate to?

  1. Law of repetition
  2. Law of exercise
  3. Law of effect
  4. Law of disuse
    Which of the following is a characteristic of the "good boy/good girl" orientation?
    Kohlberg's stages of moral development are best evaluated using:
    പാവ്‌ലോവിന്റെ ക്ലാസിക്കൽ കണ്ടീഷനിങ്ങുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക ?
    പഠനത്തിൽ വ്യക്തിനിർമിതിവാദത്തിനും സാമൂഹിക നിർമ്മിതിവാദത്തിനും പ്രാധാന്യം നൽകിയ വിദ്യാഭ്യാസ ചിന്തകൻ?