Challenger App

No.1 PSC Learning App

1M+ Downloads
കളികളിലൂടെ പഠിപ്പിക്കുക എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ?

Aമോണ്ടിസോറി

Bആഡംസ്

Cഫ്രോബൽ

Dഗാഗ്നെ

Answer:

C. ഫ്രോബൽ

Read Explanation:

ഫ്രോബൽ - വിദ്യാഭ്യാസ ദർശനം

  • സ്വന്തം ദർശനം വിദ്യാഭ്യാസത്തിൽ പ്രയോഗിച്ചതിന്റെ ഫലമാണ് ഫ്രോബലിന്റെ വിദ്യാഭ്യാസദർശനത്തിലെ മിക്ക ആശയങ്ങളും.
  • അദ്വൈത (ഏകത്വ) സിദ്ധാന്തം സാക്ഷാത്കരിക്കാൻ ശിശുവിനെ പ്രാപ്തനാക്കുകയാണ് വിദ്യാഭ്യാസതിന്റെ ലക്ഷ്യം.
  • സ്വയം പ്രവർത്തനമാണ് വിദ്യാഭ്യാസത്തിന്റെ മാർഗ്ഗം.
  • സ്വയം പ്രവർത്തനത്തിലൂടെ കുട്ടിയുടെ ആന്തരിക പ്രവണതകൾ വികസിപ്പിക്കണം.
  • ബോധനം കാര്യക്ഷമമാക്കുന്നതിൽ കളി രീതിക്കുള്ള സ്ഥാനത്തിന് ഫ്രോബൽ അത്യധികം ഊന്നൽ നൽകി.
  • കളിയിൽ കൂടി മാത്രമേ കുട്ടിയുടെ നൈസർഗ്ഗിക വികസനം സാധ്യമാകൂ എന്നും അദ്ദേഹം വിശ്വസിച്ചു. കാരണം കളിയാണ് കുട്ടികളുടെ നൈസർഗ്ഗീക പ്രവർത്തനം.
  • വിദ്യാലയങ്ങളിൽ സ്വതന്ത്രമായ അന്തരീക്ഷം നിലനിർത്തുന്നതിന്റെ ആവശ്യം അദ്ദേഹം എടുത്തു പറഞ്ഞു. കാരണം, എങ്കിൽ മാത്രമേ സ്വയം പ്രവർത്തനത്തിലൂടെ വ്യക്തിത്വം വികസിക്കുകയുള്ളൂ.

Related Questions:

'ദ ഗ്രേറ്റ് ഡൈഡാറ്റിക്' ആരുടെ പുസ്തകമാണ് ?
ഇടയ ബാലന്മാർക്ക് പുൽത്തകിടി സ്കൂളുകൾ സ്ഥാപിച്ചതാര് ?
പാഠ്യപദ്ധതി ചാക്രികാരോഹണ രീതിയിലാവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ്
താഴെപ്പറയുന്നവയിൽ പ്രീ-സ്കൂൾ കുഞ്ഞിൻ്റെ പ്രകൃതം അല്ലാത്തത് ഏത് ?
കിന്റർഗാർട്ടൻ എന്ന ജർമൻ പദത്തിന്റെ അർഥം