App Logo

No.1 PSC Learning App

1M+ Downloads
ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?

Aലിക്കാര്‍ട്ട്

Bഎറിക്സണ്‍

Cഹവാര്‍ഡ് ഗാര്‍ഡനര്‍

Dതേഴ്സ്റ്റണ്‍

Answer:

C. ഹവാര്‍ഡ് ഗാര്‍ഡനര്‍

Read Explanation:

ഹവാര്‍ഡ് ഗാര്‍ഡ്നര്‍ - ബഹുമുഖ ബുദ്ധി (Howard Gardner's Multiple  intelligence)

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു
  • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.
  • മസ്തിഷ്കത്തിന് കേടു പറ്റിയവര്‍പ്രതിഭാശാലികള്‍മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
  • ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
    1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
    2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
    3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
    4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
    5. സംഗീതപരമായ ബുദ്ധി (musical intelligence)
    6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
    7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
    8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
    9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

Related Questions:

Which one of the following is a contribution of Howard Gardner?
A student has an IQ level of 100. That student belongs to:
പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നിവർക്ക് താഴെ പറയുന്ന ഏതു തരം ബുദ്ധിശക്തി ആണ് ഏറ്റവും കൂടുതൽ വേണ്ടത് ?
ബുദ്ധിശക്തിയിൽ സാമാന്യ ഘടകം, വിശിഷ്ട ഘടകം എന്നീ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടത് ആര് ?
ഗിൽഫോർഡിൻ്റെ അഭിപ്രായപ്രകാരം ഒരു ബൗദ്ധികപ്രവർത്തനം എത്ര അടിസ്ഥാനതലങ്ങളിലായാണ് നിർവചിക്കപ്പെട്ടിരിക്കുന്നത് ?