App Logo

No.1 PSC Learning App

1M+ Downloads
സ്റ്റാച്യു ഓഫ് ലിബർട്ടി നിർമ്മിച്ച ശില്പി ആര്?

Aഫ്രെഡറിക് ബർത്തോൾഡി

Bജെയിംസ് ഹോവർ

Cബെഞ്ചമിൻ ഫ്രാങ്ക്ലിൻ

Dമാനുവൽ ഫെഡറിക്

Answer:

A. ഫ്രെഡറിക് ബർത്തോൾഡി

Read Explanation:

സ്റ്റാച്യു ഓഫ് ലിബർട്ടി

  • അമേരിക്കയിലെ ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിലാണ് സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്നത്.

  • അമേരിക്കയ്ക്ക് ഫ്രാൻസിൽ നിന്നുള്ള സമ്മാനമായ സ്റ്റാച്യു ഓഫ് ലിബർട്ടി, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും,ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും പ്രതീകമായാണ് വിഭാവനം ചെയ്തത്.

  • 1886 ഒക്‌ടോബർ 28-ന് ഫ്രഞ്ച് പ്രസിഡന്റ് ഗ്ലോവർ ക്ലീവ്‌ലാൻഡ് അമേരിക്കയ്ക്ക് പ്രതിമ സമർപ്പിച്ചു.

  •  ഫ്രെഡറിക് അഗസ്റ്റെ ബാർത്തോൾഡി എന്ന ഫ്രഞ്ച് ശില്പി രൂപകൽപ്പന ചെയ്ത്, ഗുസ്താവ് ഈഫൽ എന്ന ഫ്രഞ്ച് എൻജിനീയറുടെ മേൽനോട്ടത്തിൽ നിർമ്മിച്ചതാണിത്.

  • സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയായ ലിബർത്താസിന്റെ രൂപമായാണ് പ്രതിമ.

  • വലത്തുകൈയ്യിൽ ഉയർത്തിപ്പിടിച്ച ഒരു ദീപശിഖയും ഇടതുകൈയ്യിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന ജൂലൈ 4, 1776 എന്ന് റോമൻ അക്കത്തിൽ എഴുതിയ ഫലകവുമുണ്ട്.

  • പ്രതിമയുടെ കാൽക്കൽ കിടക്കുന്ന തകർന്ന ചങ്ങല സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് മേൽ നേടിയ വിജയത്തെ സൂചിപ്പിക്കുന്നു.

  • 151.1 അടിയാണ് പ്രതിമയുടെ മാത്രം ഉയരം.തറനിരപ്പിൽ നിന്ന് ദീപശിഖ വരെയുള്ള ആകെ ഉയരം 305 .1 ഇഞ്ച് അടിയാണ്.

  • ആദ്യകാലങ്ങളിൽ 'ലിബർട്ടി എൻ‌ലൈറ്റെനിങ്ങ് ദ വേ‍ൾഡ്' എന്നാണിതറിയപ്പെട്ടിരുന്നത്. 

Related Questions:

Which country is called “Sugar Bowl of world”?
'നാഷണൽ ലീഗ് ഫോർ ഡമോക്രസി' ഏത് രാജ്യത്തിലെ പ്രബല രാഷ്ട്രീയ പാർട്ടിയാണ്?
വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിംബയോസിസ്(Symbiosis) ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ വിദേശ കാമ്പസ് ആരംഭിച്ചത് ഏത് രാജ്യത്താണ് ?
ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റായി അധികാരമേറ്റത് ?