App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകുറിലെ മുഖ്യ നിരത്തുകളിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച സാമൂഹ്യപരിഷ്കർത്താവ് :

Aഅയ്യങ്കാളി

Bചട്ടമ്പി സ്വാമികൾ

Cകുമാരഗുരുദേവൻ

Dശ്രീനാരായണ ഗുരു

Answer:

A. അയ്യങ്കാളി

Read Explanation:

  • കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യങ്കാളി (28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941).
  • സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യങ്കാളി പോരാടിയത്.
  • പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി.
  • പൊതു വഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി അയ്യങ്കാളി നടത്തിയ സമരം - വില്ലുവണ്ടി സമരം
  • വില്ലുവണ്ടി സമരം നടത്തിയ വർഷം - 1893
  • വില്ലുവണ്ടി സമരം നടത്തിയത് - വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ
  • 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു.

Related Questions:

When was Mannathu Padmanabhan born?
അയ്യങ്കാളി മരണമടഞ്ഞത് എന്നായിരുന്നു ?
തയ്‌ക്കാട്‌ അയ്യായുടെ യാത്ര വിവരണം ?

മാതൃഭൂമി പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 1923 മാർച്ച് 15 ന് കെ. പി. കേശവമേനോൻ ആണ് മാതൃഭൂമി പത്രം സ്ഥാപിച്ചത്.
  2. കോഴിക്കോട് നിന്നും ആണ് മാതൃഭൂമി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.
    ' ശ്രീഭട്ടാരകൻ ' എന്ന പേരിലറിയപ്പെട്ടിരുന്ന സാമൂഹ്യ പരിഷ്ക്കർത്താവ്