Challenger App

No.1 PSC Learning App

1M+ Downloads
ജീവിത കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയ ചിന്തകനാണ് ?

Aജോൺ ലോക്ക്

Bമഹാത്മാഗാന്ധി

Cഅരവിന്ദഘോഷ്

Dഇവരാരുമല്ല

Answer:

C. അരവിന്ദഘോഷ്

Read Explanation:

അരബിന്ദോ ഘോഷ് (Aurobindo Ghosh) (1872-1950)

  • “മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും കഴിവുകൾ വികസിപ്പിക്കുക, അറിവ്, സ്വഭാവം, സംസ്കാരം എന്നിവ ഉത്തേജിപ്പിക്കുക" എന്ന് അഭിപ്രായപ്പെട്ടത് - അരബിന്ദോ ഘോഷ്

 

  • അദ്ധ്യാപനത്തേക്കാൾ പ്രാധാന്യം അദ്ധ്യയനത്തിനു ആയിരിക്കണമെന്ന് അഭിപ്രായപ്പെട്ടത് - അരബിന്ദോ ഘോഷ്
  • "പ്ലാസ്റ്റിക് വസ്തുക്കളെ അടിച്ചു മയപ്പെടുത്തുന്നതുപോലെ കുട്ടികളെ നമ്മുടെ ഇഷ്ടത്തിന് രൂപപ്പെടുത്തുകയാണോ വേണ്ടത് ? അല്ലേ അല്ല! ഓരോ കുട്ടിയും സ്വയം വികസിക്കുന്ന | ആത്മാവാണെന്ന് രക്ഷകർത്താക്കളും അദ്ധ്യാപകരും മനസ്സിലാക്കണം" എന്ന് അഭിപ്രായപ്പെട്ടത് - അരബിന്ദോ ഘോഷ് 

 

  • അരബിന്ദോ ഘോഷിന്റെ അഭിപ്രായത്തിൽ സമ്പൂർണ വിദ്യാഭ്യാസത്തിന്റെ അഞ്ചുതലങ്ങൾ :-
    1. കായികം (Physical)
    2. പ്രാവീണ്യം (Vital)
    3. മാനസികം (Mental)
    4. ആത്മീയം (Psychic)
    5. ആദ്ധ്യാത്മികം (Spiritual)

 

  • അരബിന്ദാശ്രമം സ്ഥിതി ചെയ്യുന്നത് - പുതുച്ചേരി

 

അരബിന്ദോ ഘോഷിന്റെ പ്രധാന കൃതികൾ :-

  • ദിവ്യ ജീവിതം (The Life Divine)
  • യോഗസമന്വയം (The Synthesis of Yoga)
  • ഭാരത സംസ്കാരത്തിന്റെ അടിത്തറ കൾ (The foundations of Indian Culture)
  • സാവിത്രി (Savithri)

Related Questions:

ചേരുംപടി ചേർക്കുക 

  വിദ്യാഭ്യാസ ചിന്തകർ   വിദ്യാഭ്യാസ പദ്ധതി
1 മറിയ മോണ്ടിസോറി A സമ്മർഹിൽ
2 രവീന്ദ്രനാഥ ടാഗോർ B കിൻ്റർഗാർട്ടൺ
3 നീൽ C ശാന്തിനികേതൻ
4 ഫ്രോബൽ  D

മോണ്ടിസോറി വിദ്യാലയങ്ങൾ

Scientific method includes .....
ഗിൽഫോർഡിൻ്റെ 'ബുദ്ധി സിദ്ധാന്ത മാതൃക' (SOI), യിൽ ഓർമ ഉൾപ്പെടുന്നത്.?
ഒരു ശോധകത്തിന്റെ ഉത്തരം ആര് എപ്പോൾ പരിശോധിച്ചാലും ഒരേ മാർക്ക് കിട്ടുന്നെങ്കിൽ ആ ശോധകം ?
താഴെപ്പറയുന്നവയിൽ കുട്ടിയുടെ ആവശ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?