App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗിൻ്റെ വൈസ് ചെയർമാൻ ആര് ?

Aസുമൻ ബെറി

Bഅമിത് ഷാ

Cനരേന്ദ്രമോദി

Dദ്രൗപതി മുർമു

Answer:

A. സുമൻ ബെറി

Read Explanation:

നീതി ആയോഗ് (NITI Aayog)

  • പൂർണ്ണരൂപം - നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ' (National Institution for Transforming India)

  • ഇത് കേന്ദ്ര സർക്കാരിൻ്റെ സുപ്രധാനമായ നയരൂപീകരണ വിദഗ്ദ്ധസമിതിയാണ്

  • നിലവിൽ വന്നത് - 2015 ജനുവരി 1

  • പഴയ പ്ലാനിങ് കമ്മീഷന് (Planning Commission) പകരമായാണ് നീതി ആയോഗ് നിലവിൽ വന്നത്

  • ഇത് ഒരു ഉപദേശക സമിതിയായാണ് (Advisory Body) പ്രവർത്തിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തികവും നയപരവുമായ വിഷയങ്ങളിൽ സാങ്കേതിക ഉപദേശം നൽകുന്നു

  • ചെയർമാൻ (Chairperson) - പ്രധാനമന്ത്രി (ശ്രീ. നരേന്ദ്ര മോദി)

  • വൈസ് ചെയർമാൻ (Vice Chairman) - സുമൻ ബെറി

  • ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) - ബി.വി.ആർ. സുബ്രഹ്മണ്യം

  • പൂർണ്ണസമയ അംഗങ്ങൾ (Full-Time Members) - ഡോ. വി.കെ. സരസ്വത്, പ്രൊഫ. രമേഷ് ചന്ദ്, ഡോ. വി.കെ. പോൾ, ഡോ. അരവിന്ദ് വിർമാണി

  • ഭരണസമിതി (Governing Council) - എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാർ


Related Questions:

Who is present Vice Chairman of NITI AYOG ?
What is the full form of NITI Aayog?
ആസ്പിറേഷണൽ ബ്ലോക്ക്സ് പ്രോഗ്രാമിന് കീഴിലുള്ള 'വോക്കൽ ഫോർ ലോക്കൽ' സംരംഭം ആരംഭിച്ചത്:
വാദം (എ) : നീതി ആയോഗ് താഴെത്തട്ടിലുള്ള ആസൂത്രണത്തിന് പ്രാധാന്യം നൽകുന്നു. കാരണം (ആർ) : സംസ്ഥാനങ്ങൾക്ക് സാമ്പത്തിക വിഭവങ്ങൾ അനുവദിക്കാൻ ഭരണഘടനാപരമായ അധികാരമുണ്ട്.
What is the primary responsibility of NITI Aayog in India ?