Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?

Aമാർത്താണ്ഡവർമ്മ

Bധർമ്മരാജ

Cസ്വാതിതിരുനാൾ

Dശ്രീചിത്തിര തിരുനാൾ

Answer:

D. ശ്രീചിത്തിര തിരുനാൾ

Read Explanation:

  • 1912-ൽ കിളിമാനൂർ രവിവർമ കൊച്ചുകോയിത്തമ്പുരാന്റെയും മഹാറാണി സേതുപാർവതിഭായിയുടെയും മകനായി ചിത്തിര തിരുനാൾ ബാലരാമവർമ തിരുവനന്തപുരത്ത് ജനിച്ചു.

  • 1931 നവംബർ 6-ന് അദ്ദേഹം തിരുവിതാംകൂർ മഹാരാജാവായി.

  • തിരുവിതാംകൂർ നിയമനിർമ്മാണ സഭ പരിഷ്കരിച്ച് ശ്രീമൂലം അസ്സംബ്ലി (അധോസഭ), ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിൽ (ഉപരിസഭ) എന്നിവയ്ക്ക് രൂപം നൽകി.

  • ശ്രീ ചിത്തിര തിരുനാൾ തിരുവിതാംകൂർ വ്യവസായവത്കരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.

  • അദ്ദേഹത്തിന്റെ കാലത്ത് നിരവധി വ്യവസായശാലകൾ തിരുവനന്തപുരത്ത് തുടങ്ങി.


Related Questions:

തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിനെപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?

  1. സ്വാതിതിരുനാളിൻ്റെ കൊട്ടാരത്തിലെ പ്രശസ്‌ത സംഗീതജ്ഞനായ മേരുസ്വാമി അറിയപ്പെട്ടിരുന്നത് കോകില കാണ്ഡ.
  2. മോഹനകല്യാണി എന്ന രാഗം സൃഷ്ടിച്ചത് സ്വാതി തിരുനാൾ ആണ്.
  3. ശുചിന്ദ്രം ക്ഷേത്രത്തിൽ നടത്തിയ സത്യപരീക്ഷ (പരീക്ഷണത്തിലൂടെയുള്ള .വിചാരണ) സ്വാതി തിരുനാൾ നിരോധിച്ചു
  4. ത്യാഗരാജ സ്വാമികളുടെ ശിഷ്യനായ കണ്ണയ്യ ഭാഗവതർ സ്വാതിതിരുനാളിന്റെ കൊട്ടാരം പ്രമാണിയായിരുന്നു
    ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ് ആരാണ് ?
    Chief Minister of Travancore was known as?
    പ്രശസ്തമായ ഗജേന്ദ്രമോക്ഷം ചുമർചിത്രം സ്ഥിതി ചെയ്യുന്ന കേരളത്തിലെ കൊട്ടാരം ഏത് ?
    Vaccination and Allopathic Treatments was started in Travancore during the reign of ?