Challenger App

No.1 PSC Learning App

1M+ Downloads
വയനാട്ടിലെ കാടുകളിൽ 1812-ലെ കൊളോണിയൽ വിരുദ്ധ ആദിവാസി കലാപത്തിന് നേതൃത്വം നൽകിയത്?

Aരാമൻ നമ്പി

Bതലക്കൽ ചന്തു

Cപഴശ്ശിരാജ

Dഎടച്ചേന കുങ്കൻ

Answer:

A. രാമൻ നമ്പി

Read Explanation:

കുറിച്യ കലാപം

  • ബ്രിട്ടീഷുകാരുടെ ജനദ്രോഹപരമായ നികുതി നയങ്ങൾക്കെതിരെ വയനാട്ടിലെ  കുറിച്യർ അവിടെത്തന്നെയുള്ള കുറുമ്പർ എന്ന് ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് ആരംഭിച്ച കലാപം 
  • കുറിച്യർ കലാപം നടന്ന വർഷം - 1812
  • ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം
  • രാമനമ്പിയുടെ നേതൃത്വത്തിലാണ് കലാപം ആരംഭിച്ചത്.
  • അമ്പും വില്ലുമായിരുന്നു ഈ കലാപത്തിനുപയോഗിച്ച പ്രധാന ആയുധങ്ങൾ..
  • ''വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക'' എന്നതായിരുന്നു കുറിച്യ കലാപത്തിൻ്റെ മുദ്രാവാക്യം.
  • കലാപസമയത്ത് ബ്രിട്ടീഷ് സബ്കലക്ടർ ബാബർ കൂടുതൽ സൈന്യത്തിനായി അപേക്ഷിച്ചതിൻ പ്രകാരം മൈസൂരിൽ നിന്നും ബ്രിട്ടീഷ് പട്ടാളം എത്തിയാണ് കലാപം അടിച്ചമർത്തിയത്
  • ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8

കുറിച്യ ജനതയെ കലാപത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ:

  • ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത്
  • നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്
  • നികുതി നൽകാത്തവരുടെ കൃഷിഭൂമി പിടിച്ചെടുത്തത്

Related Questions:

കേരളത്തിൽ നടന്ന ഗോത്രകലാപത്തെ കണ്ടെത്തുക :
തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തോടുകൂടി ശ്രീമൂലം തിരുനാളിന് സമർപ്പിക്കപ്പെട്ട നിവേദനം ഏതായിരുന്നു?

Which of the following statements are correct about Malayali memorial?

(i) Malayalimemorial was a mass petition submitted on 1st January 1881

(ii) It was submitted to Maharaja of Travancore

(iii) It was submitted to consider educated people from communities other than Namboothiris

ബന്ധപ്പെട്ട പ്രസ്‌താവനകൾ ഏതെല്ലാം? വയനാട്ടിലെ കുറിച്യകലാപവുമായി

(i) ബ്രിട്ടിഷുകാർ അമിത നികുതി ചുമത്തിയത്

നിർബന്ധിച്ചു (ii) നികുതി പണമായി അടയ്ക്കാൻ

(iii) നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി പിടിച്ചെടുത്തു

(iv) എല്ലാം ശരിയുത്തരങ്ങളാണ്

വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നു ?