Challenger App

No.1 PSC Learning App

1M+ Downloads
'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന കൃതിയുടെ രചനക്ക് നേതൃത്വം നൽകിയത് ആരായിരുന്നു?

Aഇട്ടി അച്യുതൻ

Bഡോ.കെ എസ്. മണിലാൽ

Cഹെൻട്രിക് വാൻറീഡ്

Dഅപ്പുഭട്ട്

Answer:

C. ഹെൻട്രിക് വാൻറീഡ്

Read Explanation:

ഹോർത്തൂസ് മലബാറിക്കൂസ്

  • ഡച്ചുകാരുമായുള്ള ബന്ധത്തിന്റെ ഏറ്റവും വലിയ സംഭാവന 'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന കൃതിയാണ്.

  • കേരളത്തിലെ 742 ഔഷധസസ്യങ്ങളെ ക്കുറിച്ചുള്ള വിവരങ്ങൾ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

  • ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് വാൻറീഡാണ് (Hendrik- van Rheed) ഈ കൃതിയുടെ രചനക്ക് നേതൃത്വം നൽകിയത്.

  • ഈ രചനയ്ക്ക് അദ്ദേഹത്തെ സഹായിച്ചത് ഇട്ടി അച്ചുതൻ എന്ന മലയാളി വൈദ്യനായിരുന്നു.

  • ആലപ്പുഴ ജില്ലയിലെ, ചേർത്തല താലൂക്കിലെ, കടക്കരപ്പള്ളി ഗ്രാമത്തിൽ ഒരു പാരമ്പര്യ വൈദ്യ കുടുംബത്തിൽ ജനിച്ച പ്രഗല്ഭനായ നാട്ടുവൈദ്യനായിരുന്നു ഇട്ടി അച്യുതൻ.

  • അപ്പുഭട്ട്, രംഗഭട്ട്, വിനായകഭട്ട്, എന്നിവരും രചനയിൽ പങ്കാളികളായി.

  • മലയാള അക്ഷരങ്ങൾ അച്ചടിയിൽ പതിഞ്ഞ ആദ്യത്തെ പുസ്തകം 'ഹോർത്തൂസ് മലബാറിക്കൂസ്' ആണ്.

  • മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് ഈ കൃതി വിവർത്തനം ചെയ്തത് ഡോ.കെ എസ്. മണിലാൽ ആണ്


Related Questions:

ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ സാന്നിധ്യത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ഡച്ചുകാർക്ക് ശേഷം കച്ചവടത്തിനായി എത്തിയവരിൽ ഫ്രഞ്ചുകാരും ഉൾപ്പെടുന്നു.
  2. കർണാട്ടിക് യുദ്ധങ്ങളിൽ ഫ്രഞ്ചുകാർക്ക് പൂർണ്ണ വിജയം ലഭിച്ചു.
  3. കർണാട്ടിക് യുദ്ധങ്ങൾക്ക് ശേഷം ഫ്രഞ്ചുകാരുടെ ആധിപത്യം വർദ്ധിച്ചു.
  4. പോണ്ടിച്ചേരി, യാനം, കാരയ്ക്കൽ, മാഹി എന്നിവിടങ്ങളിൽ ഫ്രഞ്ചുകാർക്ക് സ്വാധീനമുണ്ടായിരുന്നു.

    ബ്രിട്ടീഷുകാരുടെ സാമ്പത്തിക നയങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. കീഴടക്കിയ പ്രദേശങ്ങളിൽ നിന്ന് പരമാവധി സമ്പത്ത് ശേഖരിക്കുകയായിരുന്നു ബ്രിട്ടീഷുകാരുടെ പ്രധാന ലക്ഷ്യം.
    2. കച്ചവടം, നികുതി പിരിവ്, യുദ്ധങ്ങൾ എന്നിവയിലൂടെയാണ് ബ്രിട്ടീഷുകാർ സമ്പത്ത് നേടിയത്.
    3. ബ്രിട്ടീഷുകാരുടെ നികുതി സമ്പ്രദായത്തിൽ ഉയർന്ന നികുതി നിരക്കുകൾ ഉണ്ടായിരുന്നില്ല.
    4. നാണ്യവിളകൾക്ക് പകരം ഭക്ഷ്യവിളകൾ കൃഷി ചെയ്യാൻ കർഷകരെ പ്രോത്സാഹിപ്പിച്ചു.
      കടൽ മാർഗം ഇന്ത്യയിൽ എത്തിച്ചേർന്ന ആദ്യ യൂറോപ്യർ ആരാകുന്നു?

      കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

      1. കോൺസ്റ്റാന്റിനോപ്പിൾ യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു.
      2. 1453-ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെ യൂറോപ്യരുടെ വ്യാപാരം തടസ്സപ്പെട്ടു.
      3. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയത് യൂറോപ്യർക്ക് പുതിയ സമുദ്രപാത കണ്ടെത്താൻ നിർബന്ധിതരാക്കി.
      4. കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ സംഭവം യൂറോപ്യൻ വ്യാപാരത്തിൽ യാതൊരു സ്വാധീനവും ചെലുത്തിയില്ല.

        ഒന്നാം സ്വാതന്ത്ര്യസമരത്തിന് കാരണമായ രണ്ട് പ്രധാന ബ്രിട്ടീഷ് നയങ്ങൾ ഏവ?

        1. സൈനിക സഹായ വ്യവസ്ഥ
        2. കുടിയേറ്റ നയം
        3. ദത്തവകാശ നിരോധന നിയമം
        4. നീതിനിർവഹണ നിയമം