Challenger App

No.1 PSC Learning App

1M+ Downloads
സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് റിപ്പബ്ലിക്കൻ സർക്കാരിനെതിരെയുള്ള നാഷണലിസ്റ്റ് വിഭാഗത്തിന്റെ കലാപത്തിന് നേതൃത്വം നൽകിയ ജനറൽ?

Aഫ്രാൻസിസ്കോ ഫ്രാങ്കോ

Bമിഗുവൽ പ്രിമോ ഡി റിവേര

Cമാനുവൽ അസാന

Dജോസ് അൻ്റോണിയോ പ്രിമോ ഡി റിവേര

Answer:

A. ഫ്രാൻസിസ്കോ ഫ്രാങ്കോ

Read Explanation:

ഫ്രാൻസിസ്കോ ഫ്രാങ്കോ

  • സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് (1936-1939), ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയാണ് റിപ്പബ്ലിക്കൻ ഗവൺമെൻ്റിനെതിരായ നാഷണലിസ്റ്റ് വിഭാഗത്തിന് നേതൃത്വം നൽകിയത്.
  • നാഷണലിസ്റ്റുകളുടെ പ്രഥമ നേതാവായിരുന്ന  അദ്ദേഹം യുദ്ധാനന്തരം  സ്പെയിനിൻ്റെ ഏകാധിപതിയായി.
  • ഇതോടെ സ്പെയിനിൽ ഫാസിസ്റ്റ് സ്വേച്ഛാധിപത്യം സ്ഥാപിക്കപ്പെട്ടു
  • രണ്ടാം ലോകമഹായുദ്ധത്തിൽ സ്പെയിൻ പങ്കു ചേർന്നില്ലെങ്കിലും ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും നിർണ്ണായകമയ സഹായങ്ങൾ ഇദ്ദേഹം നൽകി
  • 1975-ൽ അദ്ദേഹം അന്തരിച്ചു.

Related Questions:

Who setup the military force called the Black Shirts ?
രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി ഉന്മൂലനം ചെയ്തത പ്രവർത്തി അറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ മുസ്സോളിനി രൂപീകരിച്ച സംഘടന ഏത്?
1945 ജൂലൈ 16 ന് യുഎസ് നടത്തിയ ആദ്യത്തെ അണുബോംബ് പരീക്ഷണത്തിന് നൽകിയ പേര് ?

രണ്ടാം ലോകയുദ്ധാനന്തരം കോളനികള്‍ സ്വതന്ത്രമാകാനുള്ള കാരണങ്ങള്‍ എന്തെല്ലാം?

  1. സാമ്രാജ്യത്വ ശക്തികളുടെ മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടു.
  2. ദേശീയ സമരങ്ങള്‍ നിയന്ത്രിക്കാന്‍ യൂറോപ്യന്‍മാര്‍ക്ക് കഴിഞ്ഞില്ല
  3. വന്‍ശക്തികളായ അമേരിക്കയും സോവിയറ്റ് യൂണിയനും സ്വാതന്ത്ര്യസമരങ്ങളെ പിന്‍തുണച്ചു.