Challenger App

No.1 PSC Learning App

1M+ Downloads
പാലക്കാട് നിന്നുള്ള ഉപ്പു സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകിയതാര്?

Aഎ.കെ. ഗോപാലൻ

Bടി.കെ. മാധവൻ

Cകെ. കേളപ്പൻ

Dടി.ആർ. കൃഷ്ണസ്വാമി അയ്യർ

Answer:

D. ടി.ആർ. കൃഷ്ണസ്വാമി അയ്യർ

Read Explanation:

  • കേരളത്തിൽ ഉപ്പു സത്യാഗ്രഹം ആരംഭിച്ചത് : 1930 ഏപ്രിൽ 13

  • കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് പ്രധാന വേദിയായ സ്ഥലം : പയ്യന്നൂരിലെ ഉളിയത്ത് കടവ് 

  • രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് : പയ്യന്നൂർ

  • പയ്യന്നൂരിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രധാന നേതാവ് : കെ കേളപ്പൻ

  • കെ കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹം ജാഥയിൽ പങ്കെടുത്തവരുടെ എണ്ണം : 32

  • കെ കേളപ്പന് ഉപ്പു സത്യാഗ്രഹ യാത്ര എവിടെ മുതൽ എവിടം വരെ ആയിരുന്നു : കോഴിക്കോട് മുതൽ പയ്യന്നൂർ വരെ

  • കെ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുനിയമം ലംഘിച്ചത് : 1930 ഏപ്രിൽ 21

  • കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് കെ കേളപ്പനോടൊപ്പം പങ്കെടുത്തവർ : പി കൃഷ്ണപിള്ള, കെ കുഞ്ഞപ്പ നമ്പ്യാർ, പി കേശവ നമ്പ്യാർ, പി സി കുഞ്ഞിരാമൻ അടിയോടി 

  • ഉപ്പു നിയമ ലംഘനത്തിൽ സജീവമായി പങ്കെടുത്ത മറ്റു നേതാക്കൾ : മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, മൊയ്യാരത്ത് ശങ്കരൻ, മൊയ്തുമൗലവി

  • കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് : മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് 

  • പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് സത്യാഗ്രഹ ജാഥ നയിച്ചത് : ടി ആർ കൃഷ്ണസ്വാമി അയ്യർ

 


Related Questions:

Under Civil Disobedience Movement Gandhiji reached Dandi on
മലബാറിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിൻ്റെ പ്രധാന നേതാവ് ?

കേരളത്തിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുത്തെഴുതുക.

  1. പയ്യന്നൂർ ഉപ്പ് സത്യാഗ്രഹത്തെ ബോംബെ ക്രോണിക്കിൾ രണ്ടാം ബർദോളി എന്ന് വിശേഷിപ്പിച്ചു.
  2. വരിക വരിക സഹജരേ-വലിയ സഹന സമരമായി എന്ന് തുടങ്ങുന്ന വിപ്ലവഗാനം പയ്യന്നൂർ സത്യാഗ്രഹത്തിലുടനീളം മുഴങ്ങികേട്ടു.
  3. സർക്കാർ സർവീസുകളിൽ ഉള്ള നിയമത്തിലെ വിവേചനത്തിനെതിരായി പത്രത്തിൽ ലേഖനങ്ങൾ എഴുതിയതിന് തിരുവനന്തപുരം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ ആയിരുന്ന ജി. പി. പിള്ള, എൻ. രാമൻ പിള്ള, ആർ. രങ്കു റാവു എന്നിവരെ കോളേജിൽ നിന്ന് പുറത്താക്കി.
  4. കെ. പി. സി. സി. രൂപീകൃതമായപ്പോൾ കൊച്ചിക്ക് സ്വന്തമായി ഒരു ജില്ലാ കോൺഗ്രസ് കമ്മിറ്റി നിലവിൽ വരുകയും സി രാജഗോപാലാചാരി ആദ്യ ഡിസിസി പ്രസിഡൻറ് ആകുകയും ചെയ്തു.
    Who led the Salt Satyagraha against the illegal laws of the English after Gandhi's arrest?
    On which date the Kerala Congress committee resolved to send a batch of Satyagrahi Volunteers from Calicut to Payyannur at northern end of Malabar to offer Salt satyagraha?