വൈക്കം സത്യാഗ്രഹത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ചതാര്?
Aമന്നത്ത് പത്മനാഭൻ
Bഎ.കെ. ഗോപാലൻ
Cകെ. കേളപ്പൻ
Dഡോ. എം.ഇ. നായിഡു
Answer:
D. ഡോ. എം.ഇ. നായിഡു
Read Explanation:
തെക്കൻ സവർണ്ണ ജാഥ:വൈക്കം സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് നടന്ന ഈ ജാഥ നയിച്ചത് ഡോ.എം.ഇ. നായിഡു ആണ് .
മറ്റ് പ്രധാന വിവരങ്ങൾ:ഇതേസമയം വൈക്കത്ത് നിന്നും തിരുവനന്തപുരത്തേക്ക് മറ്റൊരു സവർണ്ണ ജാഥ നടന്നിരുന്നു. ഇതിന് നേതൃത്വം നൽകിയത് മന്നത്ത് പത്മനാഭനാണ് .
ഈ രണ്ട് ജാഥകളും തിരുവനന്തപുരത്ത് വെച്ച് സംഗമിക്കുകയും, അവർണ്ണർക്ക് ക്ഷേത്രവഴികളിലൂടെ സഞ്ചരിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവിതാംകൂർ റീജന്റ് മഹാറാണി സേതുലക്ഷ്മി ഭായിക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു .