Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ശൈവമത പ്രചാരത്തിൽ സുപ്രധാന പങ്കു വഹിച്ച വ്യക്തി :

Aസത്യപ്രസണ്ണ ദാസൻ

Bഅയ്യങ്കാളി

Cത്യാഗരാജ സ്വാമി

Dവിറന്മിണ്ട നായനാർ

Answer:

D. വിറന്മിണ്ട നായനാർ

Read Explanation:

Bhakti Movement

Screenshot 2025-05-01 230724.jpg

  • ദൈവഭക്തിയെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ രൂപംകൊണ്ട ഭക്തിപ്രസ്ഥാനം കേരളത്തിൽ ഉടലെടുക്കുന്നത് 7, 8 നൂറ്റാണ്ടുകളിലാണ്

  • ഭക്തിപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയത് 15-ാം നൂറ്റാണ്ടു മുതൽ 17-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലാണ്.

  • ദക്ഷിണേന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്റെ വൈഷ്ണവ - ശൈവ ശാഖകൾക്കു നേതൃത്വം നൽകിയത് - ആഴ്വാർമാരും നായനാർമാരും

  • വിഷ്ണുവിനെ ആരാധിക്കുന്ന വിഭാഗം - ആഴ്വാർന്മാർ

  • ശിവനെ ആരാധിക്കുന്ന വിഭാഗം - നായനാർമാർ

  • ആഴ്വാർ - 12 പേർ

  • നായനാർ - 63 പേർ

  • ആഴ്വാർമാരുടെയും നായനാർമാരുടെയും കൂട്ടത്തിൽ ഉണ്ടായിരുന്ന സന്യാസിനിമാർ :-

ആണ്ടാൾ (വൈഷ്ണവ സന്ന്യാസിനി),

കാരയ്ക്കൽ അമ്മയാർ (ശൈവഭക്ത)

  • കേരളീയനായ ആഴ്വാർ - കുലശേഖര ആഴ്വാർ

  • കുലശേഖര ആഴ്വാരുടെ സംസ്കൃത കൃതി - മുകുന്ദമാല

  • 'പെരുമാൾതിരുമൊഴി' രചിക്കാൻ കുലശേഖർ ആഴ്വാർ ഉപയോഗിച്ച ഭാഷ - തമിഴ്

  • കേരളത്തിൽ വൈഷ്ണവ മതവികാസത്തിന് അത്യധികം പ്രേരകമായിത്തീർന്ന ഘടകങ്ങൾ - കുലശേഖര ആഴ്വാരുടെ സൂക്തങ്ങളും കവിതകളും

  • കേരളീയനായ ചേരമാൻ പെരുമാൾ നായനാർ എന്നറിയപ്പെടുന്നത് - രാജശേഖരവർമ്മ

  • രാജശേഖരവർമ്മയുടെ കഥ പറയുന്ന കൃതി - പെരിയപുരാണം

  • പെരിയപുരാണത്തിന്റെ രചയിതാവ് - ചേക്കഴിയാർ

  • പ്രധാന ആഴ്വാർമാർ - പെരിയാഴ്വാർ, തൊണ്ടരടിപ്പോടി, ആണ്ടാൾ, നമ്മാൾവാർ

  • ആഴ്വാർന്മാരുടെ കീർത്തനങ്ങളുടെ സമാഹാരം - നാലായിരം ദിവ്യപ്രബന്ധം (എഴുതിയത് - നാഥമൂർത്തി)

  • പ്രധാനപ്പെട്ട നായനാർമാർ - അപ്പർ, സംബന്ധർ, സുന്ദരർ, ചേരമാൻ പെരുമാൾ നായനാർ

  • 'തേവാരം' എന്ന ഗാനങ്ങളുടെ കർത്താക്കൾ - സുന്ദരമൂർത്തി, അപ്പർ, സംബന്ധർ

  • ചേരമാൻ പെരുമാൾ നായരുടെ കൃതികളിൽ സംഗീത ഭംഗികൊണ്ടും രചനാ സൗന്ദര്യം കൊണ്ടും മികച്ച സാഹിത്യ സൃഷ്ടി - പൊൻവണ്ണത്തന്താദി

  • കേരളത്തിലെ രണ്ടാമത്തെ ശൈശവ സിദ്ധൻ - വിറന്മിണ്ട നായനാർ

  • വിറന്മിണ്ട നായനാരുടെ സ്ഥലം - ചെങ്ങന്നൂർ

  • കേരളത്തിൽ ശൈവമത പ്രചാരത്തിൽ സുപ്രധാന പങ്കു വഹിച്ച വ്യക്തി - വിറന്മിണ്ട നായനാർ

  • “തിരുത്തൊണ്ടത്തൊകെ" എന്ന ഗാനം നിർമ്മിച്ചത് - സുന്ദരമൂർത്തി

  • കേരളീയ സിദ്ധൻ എന്നും ശിവഭക്തന്മാരിൽ അഗ്രഗണ്യൻ എന്നും വിശേഷിപ്പിക്കുന്നത് - വിറന്മിണ്ട നായനാർ

  • ചേരന്മാർ പെരുമാൾ നായനാരുടെയും സുന്ദരമൂർത്തി നായനാരുടെയും സമകാലികൻ - വിറന്മിണ്ട നായനാർ

  • ആ കടന്നുപോയ ദ്രോഹിയും ഭ്രഷ്ടൻ, ആ പാപിയെ അനുഗ്രഹിക്കുന്ന ദേവനും ഭ്രഷ്ടൻ - വിറന്മിണ്ട നായനാർ

  • വിറന്മിണ്ട നായനാർ ഇപ്രകാരം പറഞ്ഞത് ആരെക്കുറിച്ച് - സുന്ദരമൂർത്തി

  • നായനാർമാരുടെയും ആഴ്വാർമാരുടെയും പ്രവർത്തനത്തിന്റെ ഫലമായി കേരളത്തിൽ ഒട്ടേറെ ശൈവവൈഷ്ണവ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടു.

  • കണ്ടിയൂർ ക്ഷേത്രം, തിരുവഞ്ചിക്കുളത്തെ ശിവക്ഷേത്രം എന്നിവ ശൈവക്ഷേത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്.

  • വൈഷ്ണവ ക്ഷേത്രങ്ങൾ നിർമ്മിച്ച പ്രദേശങ്ങൾ - തിരുവനന്തപുരം, തിരുവൻവണ്ടൂർ, പുലിയൂർ, ചെങ്ങന്നൂർ, തിരുവാറന്മുള, തൃക്കൊടിത്താനം, തൃക്കാക്കര, മൂഴിക്കുളം, തിരുനാവായ, തിരുമിറ്റക്ക്


Related Questions:

Identify the capital of the Perumals :
Those who established power over the Nadus came to be known as :
' ഉദയംപേരൂർ സുന്നഹദോസ് ' എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ?
കൊല്ലവർഷം ആരംഭിക്കുന്നത് :
മധ്യകാല കേരളത്തിൽ താഴ്ന്ന ജാതിക്കാർക്ക് മാത്രം നല്കിയിരുന്ന ശിക്ഷയായിരുന്നു ശരീരത്തിലുടെ ഇരുമ്പുപാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തിൽ കെട്ടിയിട്ട് കൊല്ലുകഎന്നത്. ഈ ശിക്ഷ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?