App Logo

No.1 PSC Learning App

1M+ Downloads
1947-ൽ തൃശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിൽ പ്രധാന പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു?

Aസി കേശവൻ

Bകെ പി കേശവമേനോൻ

Cകെ കേളപ്പൻ

Dമൊയ്തു മൗലവി

Answer:

D. മൊയ്തു മൗലവി

Read Explanation:

ഇ. മൊയ്തു മൗലവി

  • സ്വാതന്ത്ര്യസമര സേനാനിയും, ഇസ്ലാമിക പണ്ഡിതനും, സാമൂഹിക പരിഷ്കർത്താവുമായിരുന്നു
  • ഖിലാഫത്ത്, കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ മുഖ്യ നേതാക്കളിൽ ഒരാളായിരുന്നു ഇ.മൊയ്തു മൗലവി.
  • മുഹമ്മദ് അബ്ദുൽ റഹിമാൻ സാഹിബിന്റെ പത്രമായ അൽ അമീനിന്റെ മുഖ്യ പത്രാധിപരായിരുന്നു.
  • 1947-ൽ തൃശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിൽ പ്രധാന പ്രമേയം അവതരിപ്പിച്ചത് മൊയ്തു മൗലവിയാണ്.
  • 1985-ൽ അലഹാബാദിൽ വെച്ച് നടന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ സമ്മേളനത്തിൽ മൊയ്തുമൗലവിക്ക് പ്രത്യേക ബഹുമതി നൽകി ആദരിച്ചു. സമ്മേളനത്തിന് പതാക ഉയർത്തിയതും അദ്ദേഹമായിരുന്നു.

Related Questions:

കേരള സംസ്ഥാനം നിലവിൽ വന്ന വർഷവും തീയ്യതിയും കൃത്യമായി എഴുതുക :
"തിരുകൊച്ചിയെയും മദിരാശിയെയും ഉൾക്കൊള്ളിച്ചു ഒരു ദക്ഷിണ സംസ്ഥാനം രൂപീകരിച്ചോളൂ. മലബാറിനെ ഉൾപ്പെടുത്തി കേരളം എന്ന സംസ്ഥാനം വേണ്ട" എന്നത് ഏതു സംഘടനയുടെ വാക്കുകളാണ്?
'കൊച്ചിരാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യത്തെ സെക്രട്ടറി ആരായിരുന്നു?
മലബാർ, തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങൾ ഉൾപ്പെടുത്തി കേരള സംസ്ഥാനം രൂപീകൃതമായ വർഷം ?
ജനാധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി തിരുവിതാംകൂറിലും കൊച്ചിയിലും നടന്ന പ്രക്ഷോഭങ്ങൾ അറിയപ്പെടുന്നത് എന്ത് ?