App Logo

No.1 PSC Learning App

1M+ Downloads
1920 ലെ മഞ്ചേരി സമ്മേളനത്തിൽ മൊണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ അതൃപ്തികരവും നിരാശാജനകവുമാണെന്ന പ്രമേയം അവതരിപ്പിച്ചതാര്?

Aഉദയവര്‍മ രാജ

Bകസ്തൂരി രംഗ അയ്യങ്കാർ

Cമഞ്ചേരി രാമയ്യര്‍

Dകെ. പി. കേശവമേനോൻ

Answer:

D. കെ. പി. കേശവമേനോൻ

Read Explanation:

കെ പി കേശവമേനോൻ

  • മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു.
  • 'കേരളത്തിന്റെ വന്ദ്യവയോധികൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • 1886ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിൽ ജനിച്ചു.
  • പാലക്കാട് രാജാവിന്റെ ചെറുമകനായിരുന്ന നവോത്ഥാന നായകൻ
  • മലബാർ കലാപസമയത്ത് കെ.പി.സി.സി സെക്രട്ടറി
  • കോഴിക്കോട് ഹോം റൂൾ പ്രസ്ഥാനത്തിന്റെ ശാഖ തുടങ്ങിയ വ്യക്തി.
  • കെ. കേളപ്പനുശേഷം ഐക്യ കേരള പ്രസ്ഥാനത്തിന്റെ അധ്യക്ഷനായ വ്യക്തി.
  • 1927 മുതല്‍ 1948വരെ മലയായില്‍ അഭിഭാഷകനായി ജോലിനോക്കിയ സ്വാതന്ത്ര്യ സമരസേനാനി
  • ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹനായ മലയാളി 
  • 'കഴിഞ്ഞ കാലം' ആണ് അദ്ദേഹത്തിൻറെ ആത്മകഥ
  • കെ.പി കേശവമേനോൻ സിലോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായ വർഷം - 1951 
  • കെ.പി കേശവമേനോന് പത്മഭൂഷൺ ലഭിച്ച വർഷം - 1966 

പ്രധാന കൃതികൾ

  • ബിലാത്തി വിശേഷം (യാത്രാവിവരണം)
  • കഴിഞ്ഞകാലം (ആത്മകഥ)
  • നാം മുന്നോട്ട് 
  • സായാഹ്നചിന്തകൾ
  • ജവഹർലാൽ നെഹ്‌റു
  • ഭൂതവും ഭാവിയും
  • എബ്രഹാംലിങ്കൺ
  • പ്രഭാതദീപം
  • നവഭാരതശില്‌പികൾ (Vol. I & II)
  • ബന്ധനത്തിൽനിന്ന്‌
  • ദാനഭൂമി
  • മഹാത്മാ
  • ജീവിത ചിന്തകൾ
  • വിജയത്തിലേക്ക്‌
  • രാഷ്ട്രപിതാവ്
  • യേശുദേവൻ





Related Questions:

When was the state Reorganisation act passed by the Government of India?
1920- ലെ മഞ്ചേരി സമ്മേളനത്തിൽ മിതവാദികളുടെ നേതാവ് ആരായിരുന്നു?
കൊച്ചിയിൽ ഉത്തരവാദ ഭരണ സർക്കാർ രൂപം കൊണ്ട വർഷം ?
തിരു-കൊച്ചി സംയോജനത്തിൻ്റെ 75-ാം വാർഷികം ആചരിച്ചത് എന്ന് ?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവ ഏതാണ് ?  

  1. തിരുവതാംകൂർ സ്വാതന്ത്രനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാതെ സ്വതന്ത്രമായി നിലകൊള്ളാൻ ആഗ്രഹിച്ചു  
  2. ദ്വിമണ്ഡല നിയമനിർമ്മാണ സഭ , പ്രായപൂർത്തി വോട്ടവകാശം , എക്സിക്യുട്ടീവ് കമ്മിറ്റി എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ 1947 ഏപ്രിൽ 8 ലെ രാജകീയ വിളംബരം വഴി പ്രാബല്യം നൽകി  
  3. 1949 ജൂലൈ 1 ന്  തിരുവതാംകൂർ - കൊച്ചി സംസ്ഥാനം രൂപവൽക്കരിച്ച രാജപ്രമുഖായി C P രാമസ്വാമി പ്രവർത്തിച്ചു  
  4. 1956 നവംബർ 1 ന് തിരുകൊച്ചിയോട് മലബാർ പ്രദേശം കൂട്ടിചേർത്ത് കേരള സംസ്ഥാനം രൂപികരിച്ചു