Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസത്തിൽ 3H എന്ന സങ്കൽപം മുന്നോട്ട് വെച്ചതാര് ?

Aഹെർബാർട്ട്

Bപെസ്റ്റലോസി

Cറൂസ്സോ

Dകൊമിനിയസ്

Answer:

B. പെസ്റ്റലോസി

Read Explanation:

ജോഹൻ ഹെൻറിച്ച് പെസ്റ്റലോസി ( 1746 - 1826 )

  • ജനനം : സ്വിറ്റ്സർലാൻന്റ്
  • അമ്മയുടെ ശിക്ഷണത്തിൽ വളർന്നതിനാൽ മൃദുല വികാരങ്ങൾ അദ്ദേഹത്തിൽ കാണാമായിരുന്നു ( അച്ഛൻ വളരെ ചെറുപ്പത്തിലെ മരിച്ചു )
  • പെസ്റ്റലോസി വളരെയധികം സ്വാധീനിച്ച പുസ്തകമാണ് റൂസോയുടെ
  • എമൈൽകൃഷിക്കാരുടെ മക്കൾക്ക് വേണ്ടി 1764 ൽ അദ്ദേഹം വിദ്യാലയം ആരംഭിച്ചു ( സാമ്പത്തിക പ്രശ്നങ്ങൾ മൂലം പരാജയപ്പെട്ടു)

  • ജീവിതമാർഗം എന്ന നിലയിൽ പുസ്തകം എഴുതി തുടങ്ങി
  • 1778 ൽ ഓർഗാർ എന്ന സ്ഥലത്ത് ഒരു സ്കൂൾ ആരംഭിച്ചു
  • മർദ്ദിതരുടെയും ചൂഷിതരുടെയും വക്താവ് എന്ന നിലയിൽ പെസ്റ്റലോസി വളരെയധികം പ്രശസ്തനായി.
  • പാവപ്പെട്ടവനും  നിസ്സഹായരുമായ കുട്ടികളെ സഹായിക്കാൻ അദ്ദേഹം ശ്രമിച്ചു
  • സ്റ്റാൻഡ്സ് എന്ന സ്ഥലത്തും ബർഗ് ഫോർഡ് സ്കൂൾ നടത്തി (3 വർഷം )
  • പിന്നീട് എന്ന സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചു. 1805 മുതൽ 1825 വരെ അവിടെ താമസിക്കുകയും ചെയ്തു
  • വിദ്യാഭ്യാസ മേഖലയ്ക്ക് മണിചക്കം ആദ്യമായി സംഭാവന ചെയ്തത് പെസ്റ്റലോസി

Books - ഗ്രന്ഥങ്ങൾ

1.ലിയർനാർഡ്  & ജെട്രൂഡ്

2.ജെട്രൂഡ്  തന്റെ കുട്ടികളെ എങ്ങനെ വളർത്തുന്നു

3.അമ്മമാർക്ക് ഒരു പുസ്തകം

4.അമ്മയും കുഞ്ഞും

  • പെസ്റ്റലോസി യുടെ വിദ്യാഭ്യാസ വീക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ് ലിയർനർഡ് & ജെട്രൂഡ്

 

പെസ്റ്റലോസിയുടെ സാമാന്യദർശനം

  • സൈദ്ധാന്തിക ദാർശികൻ ആയിരുന്നില്ല
  • ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനവും
  • പ്രായോഗികാധ്യാപകനായിരുന്നു
  • ദാർശനിക ആശയങ്ങളെകാൾ അദ്ദേഹം പ്രതിപാദിച്ചത് ബോധനത്തിലെ മനശാസ്ത്ര തത്വങ്ങൾ ആയിരുന്നു
  • ഒരുപാട് കഷ്ടപ്പാടുകൾ നേരത്തെ വ്യക്തി ആയതിനാൽ ഒരു നല്ല വിദ്യാഭ്യാസ ക്രമത്തിലൂടെ പാവങ്ങളുടെയും അധസ്ഥിതരുടെയും ദുഃഖം അകറ്റണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം
  • സമർത്ഥരായ അധ്യാപകരുടെ മാർഗ്ഗദർശനത്തോടെ പഠിതാക്കൾക്ക് നേടാൻ കഴിയുന്ന വ്യക്തിപരവും സാമൂഹികവുമായ അനുഭവങ്ങളുടെ വില അദ്ദേഹം ഉയർത്തിക്കാട്ടി
  • ദാർശനിക ആശയങ്ങളെ കാൾ അദ്ദേഹം പ്രതിപാദിച്ചത് ബോധനത്തിലെ മനശാസ്ത്ര തത്വങ്ങൾ ആയിരുന്നു
  • ആദ്യo അക്ഷരം പിന്നെ വാക്കുകൾ
  • പാഠ്യ  വിഷയങ്ങളെ വ്യക്തിപൂർവ്വം അപഗ്രഥിച്ച് പരിശോധിച്ചു

അഭിപ്രായങ്ങൾ :- According to

1.എല്ലാ വിദ്യാഭ്യാസ പരിഷ്കാരങ്ങളും വ്യക്തിയിൽ നിന്നും തുടങ്ങണം

2.ആദ്യം അക്ഷരം പിന്നെ വാക്കുകൾ

3.വിദ്യാഭ്യാസം കുട്ടികളുടെ മനശാസ്ത്രത്തിന് അനുസരിച്ച് ക്രമീകരിക്കണം എന്ന് അഭിപ്രായപ്പെട്ടു

4.എണ്ണാനും അളക്കാനും സംസാരിക്കാനും ഉള്ള കഴിവ് വികസിപ്പിക്കാനുള്ള രീതികൾ ഉൾക്കൊള്ളുന്നതായിരിക്കണം പ്രാഥമിക അധ്യാപനം

5.ഭാഷാധ്യാപനത്തിൽ എഴുത്തിനെക്കാൾ പ്രാധാന്യം സംസാരത്തിന് നൽകേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ടു

6.രൂപം സംഖ്യ ഭാഷ മുതലായവ പഠനാനുഭവങ്ങളുടെ പ്രാഥമിക ഘടകങ്ങൾ ആണെന്ന് അഭിപ്രായപ്പെട്ടു

7.ഭാഷ പഠിക്കാൻ ab eb ib ob ub എന്ന വർണ്ണമാല ആദ്യമായി നിർമ്മിച്ചു


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് ശിശു കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ സവിശേഷതയല്ലാത്തത് ?
'വൈകല്യമുള്ള ഓരോ കുട്ടിക്കും 18 വയസ്സ് പൂർത്തിയാകുന്നതുവരെ അനുയോജ്യമായ സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തേണ്ടതാണ്' എന്ന് ഉറപ്പു നൽകുന്ന നിയമം ഏത് ?
Virtual learning is :
സ്പോർട്സിലെ പ്രകടനം താഴെ പറയുന്നവയിൽ ഏതിന്റെ ഉപോൽപന്നമാണ് ?
Which of the following is a key characteristic of insight learning?