തോമസ് കുൻ എന്ന തത്വചിന്തകൻ അവതരിപ്പിച്ച ഒരു പ്രധാന ആശയമാണ് പാരഡൈം ഷിഫ്റ്റ്.
ഒരു ശാസ്ത്രശാഖയിലോ, ഒരു മേഖലയിലോ, അല്ലെങ്കിൽ സമൂഹത്തിലോ ഉണ്ടാകുന്ന ഒരു അടിസ്ഥാനപരമായ മാറ്റത്തെയാണ് പാരഡൈം ഷിഫ്റ്റ് എന്ന് പറയുന്നത്.
E g:-
ഭൂമിയുടെ ആകൃതി: ഭൂമി പരന്നതാണെന്ന വിശ്വാസത്തിൽ നിന്ന് ഭൂമി ഗോളാകൃതിയിലാണെന്ന വിശ്വാസത്തിലേക്കുള്ള മാറ്റം.
സൂര്യകേന്ദ്ര സിദ്ധാന്തം: ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന വിശ്വാസത്തിൽ നിന്ന് സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന വിശ്വാസത്തിലേക്കുള്ള മാറ്റം.