Challenger App

No.1 PSC Learning App

1M+ Downloads
പ്രബലന സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?

Aകർട്ട് ലെവിൻ

Bജെ ബി വാട്സൺ

Cഹള്ള്

Dപാവ്ലോ

Answer:

C. ഹള്ള്

Read Explanation:

പ്രബലന സിദ്ധാന്തം (Reinforcement Theory) - Clark Leonard Hull (1884-1952)

  • അമേരിക്കൻ മനശാസ്ത്രജ്ഞൻ 
  • ഫലനിയമവും (Law of effect) അനുബന്ധന തത്വങ്ങളും ചേർന്നതാണ് ഹള്ളിന്റെ പ്രബലന സിദ്ധാന്തം.
  • അവശ്യ ന്യൂനീകരണ സിദ്ധാന്തം (Need Reduction / Drive Reduction Theory) എന്ന് അറിയപ്പെടുന്നു. 
  • ഹള്ളിന്റെ അഭിപ്രായത്തിൽ നിലവിലുള്ള S.R ബന്ധങ്ങൾ ശക്തിപ്പെടുന്നത് ഫലനിയമത്തിന്റെ (Law of effect) അടിസ്ഥാനത്തിലുള്ള ശ്രമ പരാജയ (Trial and error) പഠനം വഴിയും പുതിയ S-R ബന്ധം സൃഷ്ടിക്കപ്പെടുന്നത് അനുബന്ധനം വഴിയുമാണ്. 
  • ഈ സിദ്ധാന്ത പ്രകാരം ആവശ്യ ന്യൂനീകരണം (Need Reduction) S-R ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.
    • ഉദാ: ദാഹിക്കുമ്പോൾ വെള്ളം കിട്ടിയാൽ വെള്ളം കുടിക്കുക എന്ന ആവശ്യം ന്യൂനീകരിക്കപ്പെടുന്നു.
  • S-R ബന്ധങ്ങളുടെ ശക്തി 4 ചരങ്ങളെ (Variable) ആശ്രയിച്ചിരിക്കുന്നു :
    1. ഡ്രൈവ് (Drive)
    2. സമ്മാനിത അഭിപ്രേരണ (Incentive Motivation)
    3. സുദൃഢ ശീലം (Habit Strength)
    4. ഉദ്ദീപന ശേഷി (Excitatory Potential)


സ്കിന്നർ - പ്രവർത്തനാനുബന്ധന സിദ്ധാന്തം (Theory of Operant Conditioning)

  • പ്രവർത്തനാനുബന്ധന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - സ്കിന്നർ
  • തോൺഡൈക്കിന്റെ ഫല നിയമം (Law of Effect) സ്കിന്നറിനെ പ്രവർത്തനാനുബന്ധ സിദ്ധാന്തത്തിൽ എത്തിച്ചേരാൻ പ്രേരണയായത്.
  • Instrumental Conditioning Theory, Reward Learning Theory, ക്രിയാനുബന്ധന സിദ്ധാന്തം എന്നിങ്ങനെ അറിയപ്പെടുന്ന സിദ്ധാന്തം - Theory of Operant Conditioning
  • അനുകൂലമായ പ്രതികരണം ലഭിക്കുന്ന വ്യവഹാരങ്ങൾ ആവർത്തിക്കാനും പ്രതികൂലമായ പ്രവർത്തനം ലഭിക്കുന്ന വ്യവഹാരങ്ങളെ ഒഴിവാക്കാനും ഒരു പഠിതാവ് പരിശീലിക്കുന്നതാണ് ക്രിയാനുബന്ധ സിദ്ധാന്തം എന്നു പറയുന്നത്.
  • സ്കിന്നറുടെ പ്രവർത്തനാനുബന്ധന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പഠനരീതി - ക്രമീകൃത പഠനം (ക്രമാനുബന്ധ പഠനം) (Programmed learning)
  • സാമൂഹിക പഠന സിദ്ധാന്ത (Social learning) ത്തിന്റെ വക്താവ് - സ്കിന്നർ
  • പ്രവർത്തനാനുബന്ധന സിദ്ധാന്ത പഠനത്തിന്റെ ആധാരം - പ്രതികരണവും ചോദകവും (Response-Stimulus) പ്രതികരണത്തിലെ പ്രബലനവും (Reinforcement) 
  • വാചികമായ സ്വഭാവങ്ങളുടെ വിശകലനത്തിലൂടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താമെന്ന് അഭിപ്രായപ്പെട്ടത് - സ്കിന്നർ
  • സ്കിന്നറുടെ സിദ്ധാന്തത്തിന്റെ കേന്ദ്ര ബിന്ദു - പ്രബലനം (Reinforcement)
  • അഭിലഷണീയമായ പ്രതികരണത്തിന് ഉടൻതന്നെ ചോദകം നൽകുന്ന പ്രക്രിയ - പ്രബലനം
  • അനുബന്ധനത്തിന്റെ സവിശേഷ വശമാണ് പ്രബലനം .
  • സ്കിന്നറുടെ സിദ്ധാന്തത്തിന്റെ കേന്ദ്ര ബിന്ദു പ്രബലമായതു കൊണ്ട് ഈ സിദ്ധാന്തം അറിയപ്പെടുന്നത് - പ്രബലന സിദ്ധാന്തം (Reinforcement Theory)
  • പ്രവർത്തനാനുബന്ധന പ്രക്രിയയിൽ 'പ്രബലനം' വഴി പരിവർത്തനം ചെയ്യപ്പെടുന്നത് - ഓപ്പറന്റുകൾ
  • ഏതെങ്കിലും ഒരു പ്രവൃത്തിയിൽ ഏർപ്പെടുന്ന വ്യക്തിയെ അതുമായി ബന്ധപ്പെട്ട അനുബന്ധനത്തിന് വിധേയമാക്കുന്ന പ്രവൃത്തികളാണ് - ഓപ്പറന്റ (Operant)

Related Questions:

മനുഷ്യൻറെ വികസനത്തിൽ സമൂഹവും സംസ്കാരവും വഹിക്കുന്ന പങ്ക് ജീൻപിയാഷെ പരിഗണിച്ചില്ലെന്ന് അഭിപ്രായപ്പെട്ടതാര് ?
The word aptitude is derived from the word 'Aptos' which means ---------------
Heuristic Method ൻ്റെ അടിസ്ഥാനം :

how does anxiety affect learning

  1. Anxiety also affect learning and self development.
  2. Anxiety may make a student uncomfortable in the learning environment.
  3. Anxiety impacts concentration and their ability to learn.
  4. Prolonged anxiety is toxic to our bodies and brains.
    ഏതെങ്കിലും ഒരു രൂപം ഏതാനും കഷ്ണങ്ങളാക്കി നൽകി അവ ഉചിതമായ രീതിയിൽ ചേർത്തുവെച്ച് ആ രൂപം പൂർത്തീകരിക്കാനാവുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് ഏതു തരം അഭിക്ഷമത ശോധകമാണ് ?