App Logo

No.1 PSC Learning App

1M+ Downloads
'ദി ഒറിജിൻ ഓഫ് കെമിക്കൽ എലമെന്റ്സ്' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് ആര് ?

Aസ്റ്റീഫൻ ഹോക്കിംഗും എഡ്വിൻ ഹബിളും

Bഎഡ്വിൻ ഹബിളും കാർഡിനൽ ഗാസ്പെറോവും

Cജോർജ് ഗാമോവും റാൽഫ് ആൽഫറും

Dകാൾ സാഗനും ഫ്രെഡ് ഹോയ്ലും

Answer:

C. ജോർജ് ഗാമോവും റാൽഫ് ആൽഫറും

Read Explanation:

കോസ്മോളജി

  • പ്രപഞ്ചോത്പത്തി, വികാസം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് കോസ്മോളജി.

  • പ്രപഞ്ചോത്‌പത്തിയെക്കുറിച്ചുള്ള പ്രധാന സിദ്ധാന്തങ്ങളാണ് മഹാവിസ്ഫോടന സിദ്ധാന്തം (Big Bang Theory), സ്‌പന്ദന സിദ്ധാന്തം (Pulsating Theory) എന്നിവ.


മഹാവിസ്ഫോടന സിദ്ധാന്തം

  • ജോർജ് ഗാമോവും റാൽഫ് ആൽഫറും ചേർന്ന് പ്രസിദ്ധീകരിച്ച 'ദി ഒറിജിൻ ഓഫ് കെമിക്കൽ എലമെന്റ്സ്' എന്ന ഗ്രന്ഥത്തിലൂടെയാണ് മഹാവിസ്ഫോടന സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടത്. 

  • ആദിമകാലത്ത് അതിസാന്ദ്രതയാൽ ഘനീഭവിച്ച പ്രപഞ്ചം ശക്തമായ മർദ്ദത്താൽ പൊട്ടിത്തെറിച്ചാണ് ഇന്നുള്ള പ്രപഞ്ചം ഉണ്ടായത് എന്നാണ് ഈ സിദ്ധാന്തം പ്രസ്‌താവിക്കുന്നത്.

  •  'മഹാവിസ്ഫോടനം' എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ഫ്രെഡ് ഹോയ്ൽ ആണ്.

  • പ്രപഞ്ചോൽപ്പത്തിയെ സംബന്ധിച്ച് ഏറ്റവും പ്രസിദ്ധമായ സിദ്ധാന്തമാണ് 1920-ൽ എഡ്വിൻ ഹബിൾ അവതരിപ്പിച്ച മഹാവിസ്ഫോടന സിദ്ധാന്തം (Big Bang Theory). 

  • ഈ സിദ്ധാന്തത്തിന് 'പ്രപഞ്ചവികാസസിദ്ധാന്തം' എന്നും പേരുണ്ട്. 

  • പ്രപഞ്ചം സദാവികസിച്ചുകൊണ്ടിരിക്കുന്നതായും കാലാന്തരത്തിൽ നക്ഷത്രസമൂഹങ്ങൾക്കിടയിലെ അകലം വർധിച്ചുവരുന്നതായും ഹബിൾ അവകാശപ്പെടുന്നു.

  • ആരംഭത്തിൽ പ്രപഞ്ചത്തിലെ സകല ദ്രവ്യങ്ങളും സങ്കൽപാതീതമായ ചെറുകണികയിൽ ഉൾക്കൊണ്ടിരുന്നു. അളവറ്റ അതിതീവ്രമായ താപവും സാന്ദ്രതയും ഈ കണികയ്ക്കുണ്ടായിരുന്നു. 

  • ഏകദേശം 13.7 ശതകോടി വർഷങ്ങൾക്ക് മുമ്പ് ഈ കണിക അതിഭീമമായ വിസ്ഫോടനത്തിലൂടെ വികസിച്ചു. 

  • ഈ വികാസം ഇന്നും തുടരുന്നതായി കണക്കാക്കുന്നു. 

  • വികസനഘട്ടത്തിൽ ഊർജം ദ്രവ്യമായി പരിണമിച്ചു. 

  • വിസ്ഫോടനത്തിൻ്റെ ആദ്യമാത്രയിൽ ത്വരിതമായി വികാസമുണ്ടായെങ്കിലും പിന്നീട് വികാസവേഗം കുറഞ്ഞുവന്നു. 

  • മഹാവിസ്ഫോടനത്തിന്റെ ആദ്യ മൂന്ന് മിനിട്ട് സമയംകൊണ്ട് ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ രൂപമായ 'ആറ്റം' ഉടലെടുത്തു.

  • മഹാവിസ്ഫോടനശേഷം 300000 വർഷങ്ങൾ പിന്നിട്ടപ്പോൾ താപനില 4500 കെൽവിനിൽ താഴെയായി കുറഞ്ഞതിനാൽ കൂടുതൽ ദ്രവ്യ രൂപീകരണം സംഭവിക്കുകയും പ്രപഞ്ചം സുതാര്യമാകുകയും ചെയ്തു.



Related Questions:

സൂര്യൻ്റെ 1.4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവയിലെ ഹൈഡ്രജൻ കത്തിത്തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥയാണ് :
നക്ഷത്രങ്ങൾക്കിടയിലെ ദൂരമളക്കാനുള്ള ഏകകം.
ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു?
ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം ?
സൂര്യൻ മാതൃ ഗ്യാലക്സിയായ ക്ഷീരപഥത്തിൻ്റെ കേന്ദ്രത്തെ ഒരു തവണ വലം വയ്ക്കാനെടുക്കുന്ന സമയം അറിയപ്പെടുന്നത് ?