2021-ൽ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക് ?Aഎം.കെ.സാനുBആലങ്കോട് ലീലാകൃഷ്ണൻCകെ.ബി. ശ്രീദേവിDസുഗതകുമാരിAnswer: C. കെ.ബി. ശ്രീദേവി Read Explanation: ഭക്ത കവിയായിരുന്ന പൂന്താനത്തിൻ്റെ സ്മരണയ്ക്കായി ഗുരുവായൂർ ദേവസ്വമാണ് 'ജ്ഞാനപ്പാന പുരസ്കാരം' ഏർപ്പെടുത്തിയിരിക്കുന്നത്. പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് 'ജ്ഞാനപ്പാന'. 2020- ലെ പൂന്താനം ജ്ഞാനപ്പാന പുരസ്കാര ജേതാവ് പ്രഭാവർമ്മ ആയിരുന്നു. 2021ലെ പുരസ്കാരം സാഹിത്യത്തിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കെ.ബി. ശ്രീദേവിക്ക് ലഭിച്ചു. 2022 ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവും വിവർത്തകനും ചിത്രകാരനും ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ജയകുമാറിനാണ് ലഭിച്ചത്. 50,001 രൂപയും ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ജ്ഞാനപ്പാന പുരസ്കാരം. Read more in App