App Logo

No.1 PSC Learning App

1M+ Downloads
ആലപ്പുഴയെ ' കിഴക്കിന്റെ വെനീസ് ' എന്നു വിശേഷിപ്പിച്ചത് ?

Aഡഫറിന്‍

Bകഴ്സണ്‍

Cലിട്ടണ്‍‌

Dലിൻലിത് ഗോ

Answer:

B. കഴ്സണ്‍

Read Explanation:

  • മധ്യ കേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ.
  • ആലപ്പുഴ ജില്ലയുടെ ആസ്ഥാനമാണ് ഇത് .
  • ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു.
  • കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കാറുണ്ട്.
  • വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം
  • കടലും കായലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന ആലപ്പുഴ പട്ടണം വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
  • സമുദ്രനിരപ്പിനോടൊത്തു കിടക്കുന്ന ആലപ്പുഴയിൽ മലയോ കാടോ ഇല്ല.

Related Questions:

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം എവിടെയായിരുന്നു ?

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1498 കോഴിക്കോട് ജില്ലയിലെ  ചെമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് എന്ന സ്ഥലത്താണ് വാസ്കോഡഗാമ വന്നിറങ്ങിയത്

2.വാസ്കോഡഗാമ കോഴിക്കോട് എത്തിയപ്പോൾ അവിടെ ഭരണം നടത്തിയിരുന്നത് സാമൂതിരി ആയിരുന്നു

ശരിയായ ജോഡി തിരഞ്ഞെടുക്കുക 

  1. പറങ്കികൾ - പോർച്ചുഗീസുകാർ 
  2. പരന്ത്രീസുകാർ - ഡച്ചുകാർ 
  3. ലന്തക്കാർ - ഫ്രഞ്ചുകാർ 
  4. ശീമക്കാർ - ഇംഗ്ലീഷുകാർ 
കേരളത്തിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യ സെമിനാരി ഏത് ?

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കേരളത്തില്‍ പിന്തുടര്‍ച്ചാവകാശ ക്രമത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ എന്തെല്ലാം?

1.മരുമക്കത്തായത്തില്‍ നിന്ന് മക്കത്തായ സമ്പ്രദായത്തിലേക്ക്

2.കുടുംബത്തില്‍ എല്ലാവര്‍ക്കും സ്വത്തവകാശം