Challenger App

No.1 PSC Learning App

1M+ Downloads
കൗമാരം താൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലമാണ് എന്ന് പറഞ്ഞതാര് ?

Aസ്റ്റാൻലി ഹാൾ

Bഹോളിങ്ങ് വർത്ത്

Cഫ്രോയ്ഡ്

Dയുങ്

Answer:

B. ഹോളിങ്ങ് വർത്ത്

Read Explanation:

കൗമാരം – വിശേഷണങ്ങൾ:

  • ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയാതെ വരുമ്പോൾ, പലരും ലഹരിക്ക് അടിമപ്പെടുന്നു. ഇക്കാരണത്താൽ ഈ കാലഘട്ടത്ത ‘താൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലം’ (The period of temporary insanity) എന്ന് ഹോളിങ്ങ് വർത്ത് വിശേഷിപ്പിച്ചു.
  • ‘ജീവിതത്തിന്റെ വസന്തം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഘട്ടം എന്ന് വിശേഷിപ്പിച്ചത്, ജോൺ കീറ്റ്സ് ആണ്.
  • ‘ഞെരുക്കത്തിന്റെയും, പിരിമുറുക്കത്തിന്റെയും കാലം’ (Period of stress and strain) എന്നും, ‘ക്ഷോഭത്തിന്റെയും സ്പർദ്ധയുടെയും’ (Storm and Strife) കാലമെന്നും വിശേഷിപ്പിക്കപ്പെട്ടു. ഇങ്ങനെ വിശേഷിപ്പിച്ചത് സ്റ്റാൻലി ഹാൾ (Stanley Hall).
  • ബാല്യത്തിൽ നിന്ന് പ്രായപൂർത്തിയിലേക്കുള്ള ഈ ഘട്ടത്തിൽ, ശാരീരികമായ ഗുണ വിശേഷങ്ങളിൽ മാത്രമല്ല, സാമൂഹികവും വൈകാരികവും, മാനസികവുമായ എല്ലാ തലങ്ങളിലും മാറ്റമുണ്ടാകുന്നു. അതിനാൽ, ഈ ഘട്ടത്തെ ‘പരിവർത്തനത്തിന്റെ കാലം’ (Period of transition) എന്ന് പറയ്യപ്പെടുന്നു.

Related Questions:

പ്രാഗ്മനോവ്യാപാര ചിന്തന ഘട്ടത്തിലെ പ്രീ-സ്കൂൾ കുഞ്ഞിൻ്റെ പ്രകൃതം അല്ലാത്തത് ഏത് ?
According to Piaget, the process of taking new information to existing schema is known as :
പ്രത്യാവർത്തന ശേഷിയുണ്ടാവുന്ന കാലഘട്ടം :
ബാല്യകാലഘട്ടത്തിൽ നിന്ന് ഔപചാരിക പ്രവർത്തന ഘട്ടത്തിലേക്കുള്ള പരിവർത്തനഘട്ടമെന്നു കൗമാരത്തെ വിശേഷിപ്പിച്ച് ?
വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ ഒരു വ്യക്തിയുടെ വൈജ്ഞാനിക വികസനം നടക്കുന്നത് ......... ?