Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ ന്യൂക്ലിയസിൽ ചാർജില്ലാത്തതും എന്നാൽ പ്രോട്ടോണിനോളം മാസ്സുള്ളതുമായ കണമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ച ശാസ്ത്രജ്ഞൻ :

Aഏണസ്റ്റ് റുഥർഫോർഡ്

Bജെയിംസ് ചാഡ് വിക്ക്

Cവില്വം റോൺട്ജൻ

Dജെ ജെ തോംസൺ

Answer:

B. ജെയിംസ് ചാഡ് വിക്ക്

Read Explanation:

ജെയിംസ് ചാഡ് വിക്ക് (1891-1974):

 

  • റൂഥർഫോർഡിന്റെ ശിക്ഷണത്തിൽ പഠിക്കുകയും പരീക്ഷണങ്ങളിലേർപ്പെടുകയും ചെയ്ത ജെയിംസ് ചാഡ് വിക് 1932-ൽ ആറ്റത്തിന്റെ ന്യൂക്ലിയസിൽ ചാർജില്ലാത്തതും എന്നാൽ പ്രോട്ടോണിനോളം മാസ്സുള്ളതുമായ കണമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചു.
  •  ചാർജില്ലാത്ത ഈ കണമാണ് ന്യൂട്രോൺ 
  • മാസുള്ള കണങ്ങളായ പ്രോട്ടോണുകളും, ന്യൂട്രോണുകളും ന്യൂക്ലിയസ്സിലായതിനാൽ ഒരാറ്റത്തിന്റെ മാസ് മുഴുവൻ ന്യൂക്ലിയസ്സിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
  • ഏതൊരു മൂലകത്തിന്റെയും ആറ്റങ്ങൾ നിർമ്മിച്ചിരിക്കുന്നത് പ്രധാനമായും ഇലകട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നീ കണങ്ങൾ കൊണ്ടാണ് 
  • ഇവയുടെ എണ്ണത്തിലുള്ള വ്യത്യാസത്തെ ഒരു മൂലകത്തെ മറ്റു മൂലകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു

Related Questions:

കാഥോഡ് രശ്മികൾ സഞ്ചരിക്കുന്നത് -----.
Aufbau യുടെ തത്വമനുസരിച്ച്, ഇനിപ്പറയുന്നവയിൽ ഏതാണ് ആദ്യം പൂരിപ്പിക്കേണ്ടത്?
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ --- എന്ന് പറയുന്നു.
ഈ പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും ________ കൊണ്ട് നിർമ്മിച്ചതാണെന്ന് തോംസൺ തന്റെ പരീക്ഷണങ്ങളിൽ നിന്ന് കണ്ടെത്തി.
ഹിഗ്‌സ് ബോസോൺ എന്ന ദൈവകണം കണ്ടെത്തിയതായി ജനീവയിലെ CERN ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചത് ?