App Logo

No.1 PSC Learning App

1M+ Downloads
അഭിനവ കേരളം എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?

Aകെ.പി.കേശവ മേനോൻ

Bമൂർക്കോത്ത് കുമാരൻ

Cവാഗ്‌ഭടാനന്ദൻ

Dസഹോദരൻ അയ്യപ്പൻ

Answer:

C. വാഗ്‌ഭടാനന്ദൻ

Read Explanation:

മതാന്ധതക്കും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ച നവോത്ഥാന നായകരിൽ ഒരാളാണ് വാഗ്‌ഭടാനന്ദൻ. 1917-ല്‍ വാഗ്‌ഭടാനന്ദൻ 'ആത്മവിദ്യാസംഘം' രൂപവല്‍ക്കരിച്ചപ്പോള്‍ മുഖപത്രമായി 1921-ൽ 'അഭിനവ കേരളം' തുടങ്ങി. "ഉണരുവിന്‍, അഖിലേശനെ സ്മരിപ്പിന്‍, ക്ഷണമെഴുന്നേല്പിന്‍, അനീതിയോടെതിര്‍പ്പിന്‍'' - എന്നായിരുന്നു 'അഭിനവ കേരള'ത്തിന്റെ മുഖവാചകം.


Related Questions:

ശ്രീ നാരായണഗുരുവിന്റെ നേതൃത്വത്തിൽ സർവമത മഹാസമ്മേളനം നടന്നതെവിടെ?
'കേരളത്തിലെ വിവേകാനന്ദൻ' എന്ന് അറിയപ്പെടുന്നത് ആര്?

. താഴെപ്പറയുന്നതിൽ തെറ്റായ ജോഡികൾ ഏതെല്ലാം?

  1. നിത്യചൈതന്യയതി - കരിഞ്ചന്ത
  2. പന്തിഭോജനം - സഹോദരൻ അയ്യപ്പൻ
  3. കുമാരനാശാൻ - ദുരവസ്ഥ
  4. വൈകുണ്ഠസ്വാമികൾ - സമത്വസമാജം

    വൈകുണ്ഠസ്വാമികളെ കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1.അഖിലത്തിരട്ട് എന്ന ഗ്രന്ഥം രചിച്ചു 

    2.1833 ൽ തിരിച്ചന്തൂർ വച്ചു  ജ്ഞാനോദയം ഉണ്ടായി  

    3. രാജാധികാരത്തെ എതിര്‍ത്തതിന്റെ പേരില്‍ വൈകുണ്ഠ സ്വാമികളെ സ്വാമിത്തോപ്പ്‌ ജയിലിലാണ്‌ അടച്ചത്‌.

    സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലൻ, ഇ.കെ. നായനാർ എന്നീ പ്രമുഖരുടെ അന്ത്യവിശ്രമസ്ഥാനങ്ങൾ ഏതു ബീച്ചിനോടു ചേർന്നാണ്?