App Logo

No.1 PSC Learning App

1M+ Downloads
ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ് എന്ന് അഭിപ്രായപ്പെട്ടതാര് ?

Aബ്രൂണർ

Bപിയാഷെ

Cനോം ചോംസ്‌കി

Dതോൺഡൈക്

Answer:

A. ബ്രൂണർ

Read Explanation:

വൈജ്ഞാനിക വികാസം - ബ്രൂണർ

  • ബ്രൂണറുടെ അഭിപ്രായത്തിൽ ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ്.
  • ബ്രൂണർ വികസന ഘട്ടങ്ങളെ വിവരിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആശയങ്ങൾ രൂപവത്കരിക്കാനും, എങ്ങനെ വൈജ്ഞാനിക ഘടന കെട്ടിപ്പടുക്കാനും, വ്യക്തി ഉപയോഗിക്കുന്ന അനുഭവങ്ങളുടെ സ്വഭാവത്തെ ആധാരമാക്കിയുമാണ്.
  • ആശയ രൂപീകരണം നടക്കുന്നത് 3 ഘട്ടങ്ങളിലൂടെയാണന്ന് ബ്രൂണർ അഭിപ്രായപ്പെടുന്നു.
    1. പ്രവർത്തന ഘട്ടം (Enactive Stage)
    2. ബിംബനഘട്ടം (Iconic Stage)
    3. പ്രതിരൂപാത്മകഘട്ടം (Symbolic Stage)

Related Questions:

താൻ ഉൾപ്പെടുന്ന സംഘത്തിന് സ്വീകാര്യമാക്കാൻ ആവശ്യമായ മനോഭാവങ്ങളും മൂല്യങ്ങളും ആർജിക്കാൻ ഒരു ശിശുവിനെ പ്രാപ്തനാക്കുന്ന പ്രക്രിയക്ക് പറയുന്ന പേര് ?
വിളംബിത ചാലകവികാസത്തിന് (Delayed motor development) കാരണമല്ലാത്തത് ഏത് ?
ഫ്രോയിഡിന്റെ മകളും സൈക്കോ അനാലിസിസിന്റെ ചരിത്രത്തിൽ തന്റേതായ സംഭാവനകൾ നൽകിയ വ്യക്തിയുമായ അന്നാ ഫ്രോയിഡിന്റെ കീഴിൽ പരിശീലനം ലഭിച്ച മനശാസ്ത്രജ്ഞൻ :
നല്ല കുട്ടി' എന്ന് കേൾക്കുവാനായി ബിനോയ് നന്നായി പെരുമാറുന്നു; കോൾബർഗിന്റെ ധാർമിക വികസന സിദ്ധാന്ത പ്രകാരം, അവൻ ഏത് ഘട്ടത്തിലാണ് ?
ബോധനത്തിലൂടെ ത്വരിതപ്പെടുത്തുവാനോ, മന്ദീഭവിപ്പിക്കുവാനോ കഴിയുന്ന ഒന്നല്ല വികാസം എന്നഭിപ്രായപ്പെട്ടത് ?