App Logo

No.1 PSC Learning App

1M+ Downloads
കൗമാരം ഞെരുക്കത്തിൻ്റെയും പിരിമുറുക്കത്തിൻ്റെയും കാലം, ക്ഷോഭത്തിൻറെയും സ്പർദ്ധയുടേയും കാലം എന്ന് പ്രസ്താവിച്ചത് ആരാണ് ?

Aസിഗ്മണ്ട് ഫ്രോയ്ഡ്

Bസ്റ്റാൻലി ഹാൾ

Cഎറിക് എറിക്സൺ

Dലോറൻസ് കോൾബർഗ്

Answer:

B. സ്റ്റാൻലി ഹാൾ

Read Explanation:

കൗമാരം / Adolescence  

  • യൗവനാരംഭം മുതൽ പരിപക്വത പ്രാപിക്കും വരെയുള്ള കാലം.
  • ജീവിതത്തിൻറെ വസന്തം എന്നു വിശേഷിപ്പിക്കുന്ന കാലം.
  • യുക്തി ചിന്ത, അമൂർത്ത ചിന്ത ഇവ ഏറ്റവും കൂടുതൽ പ്രകടമാകുന്ന വളർച്ച ഘട്ടം.
  • പെട്ടെന്നുള്ള കായികവും ജൈവ ശാസ്ത്രപരവുമായ മാറ്റങ്ങൾ സംഭവിക്കുകയും തന്മൂലം ചിന്താ ക്കുഴപ്പങ്ങളും പിരിമുറുക്കങ്ങളും മോഹഭംഗങ്ങളും അരക്ഷിതത്വ ബോധവും ഉണ്ടാകുകയും ചെയ്യുന്ന കാലം.

Related Questions:

"സംഘ ബന്ധുക്കളുടെ കാലം" (gang age) എന്നറിയപ്പെടുന്നത് വളർച്ചയുടെ ഏത് കാലഘട്ടമാണ് ?
മറ്റുള്ളവരുമായി പൊരുത്തപ്പെടാനും സംഘപ്രവർത്തനങ്ങളിൽ ഏർപ്പെടാനും കുട്ടികൾ പഠിക്കുന്നത് ഏത് സാമൂഹിക വികസന ഘട്ടത്തിലാണ് ?

താഴെപ്പറയുന്നവയിൽ പ്രതിസ്ഥാന (substitution) തന്ത്രവുമായി ബന്ധപ്പെട്ട പ്രസ്താവന തെരഞ്ഞെടുക്കുക ?

  1. ഒരു വ്യക്തി ഏതെങ്കിലും ഒരു വ്യക്തിയുമായോ സംഘടനയുമായോ താദാത്മ്യം പ്രാപിച്ച് അവരുടെ വിജയത്തിൽ സ്വയം സംതൃപ്തി നേടുന്നു.
  2. ഒരു ലക്ഷ്യം നേടാൻ സാധിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷം കുറച്ചു കൊണ്ട് തൽസ്ഥാനത്ത് വേറൊന്ന് പ്രതിസ്ഥാപിച്ച് സംതൃപ്തി കണ്ടെത്തുന്ന ക്രിയാത്രന്ത്രം.
  3. സ്വന്തം പോരായ്മകൾ മറയ്ക്കാനായി മറ്റൊരു വ്യക്തിയിൽ തെറ്റുകൾ ആരോപിക്കുന്ന തന്ത്രം. നിരാശാബോധത്തിൽ നിന്നും സ്വയം രക്ഷ നേടാനുള്ള ഒരു തന്ത്രമാണിത്.
    കോൾ ബർഗ് ശ്രദ്ധചെലുത്തിയ മേഖല :
    The process of predetermined unfolding of genetic dispositions is called: