App Logo

No.1 PSC Learning App

1M+ Downloads

സാമ്പത്തികമായ ചില ഘടകങ്ങൾ ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നു എന്ന് അഭിപ്രായപ്പെട്ടത് 

  1. പ്രൊഫ. ആർ.എസ്. ശർമ്മ
  2. ഡി.എൻ. ഝാ

    Ai മാത്രം

    Bii മാത്രം

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവത്തിനുള്ള കാരണങ്ങൾ

    • വേദകാലമതങ്ങളിലുണ്ടായ ദുഷിച്ച പ്രവണതകൾക്കെതിരായ പ്രസ്ഥാനങ്ങളായി ഈ മതങ്ങളെ കണക്കാക്കാം. 

    • ഋഗ്വേദകാലത്തെ ലളിതവും അഹിംസാത്മകവുമായ മതാനുഷ്‌ഠാനങ്ങൾക്കു പകരം മൃഗബലി തുടങ്ങിയ ഹിംസാത്മകവും സങ്കീർണ്ണവുമായ പല ചടങ്ങുകളും ഇതിനകം നിലവിൽവന്നു കഴിഞ്ഞിരുന്നു. 

    • നിരവധി ആര്യേതരാചാരങ്ങളും ആശയങ്ങളും ആര്യമതം സ്വന്തമാക്കിയിരുന്നു. 

    • ഇതിൻ്റെയെല്ലാം ഫലമായി ഹിന്ദുമതം അർത്ഥശൂന്യമായ അന്ധവിശ്വാസത്തിന്റെയും പ്രാകൃതമായ ജാലവിദ്യയുടെയും കെട്ടുപിണഞ്ഞ ഒരു നൂലാമാലയായി പരിണമിച്ചിരുന്നു. 

    • ഹിംസയിൽനിന്നും അന്ധവിശ്വാസത്തിൽനിന്നും വിമുക്തമായ ഒരു മതാനുഷ്‌ഠാന സംഹിതയ്ക്കുവേണ്ടി സാധാരണ ജനതവെമ്പൽകൊണ്ടു. 

    • ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവം ഇതിന്റെ പരിണതഫലമാണ്.

    • ബ്രാഹ്മണാധിപത്യത്തിൽ അധിഷ്ഠിതമായ ചാതുർവർണ്യത്തിനെതിരെ നടന്ന സുസംഘടിതമായ എതിർപ്പിൽനിന്ന് ഉടലെടുത്ത മതങ്ങൾകൂടിയാണ് ജൈനമതവും ബുദ്ധമതവും. 

    • ജാതിവ്യവസ്ഥയുടെ വളർച്ചയോടുകൂടി മതവും സംസ്കാരവും എല്ലാം ഉയർന്ന ജാതിക്കാരുടെ കുത്തകകളായി. 

    • സാമൂഹ്യമായ അനീതികൾ പലതും നിലവിൽ വന്നു. 

    • സമുദായത്തിലെ ഭൂരിപക്ഷത്തിനും തങ്ങളുടെ ആശകളും അഭിലാഷങ്ങളും സാക്ഷാത്കരിച്ചു കാണുവാൻ അസാധ്യമായ ഒരവസ്ഥ സംജാതമായി. 

    • അവസര സമത്വത്തിന്റെ അഭാവത്തിൽ ഓരോ വ്യക്തിക്കും സമുദായത്തിൽ വളർന്നുവികസിക്കുവാനുള്ള സൗകര്യം നിഷേധിക്കപ്പെട്ടു. 

    • താണജാതിക്കാർക്കുകൂടി സ്വീകാര്യമായ ഒരു മതത്തെ അടിസ്ഥാനമാക്കി സ്വാതന്ത്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു പുതിയ സാമൂഹ്യവ്യവസ്ഥിതി വാർത്തെടുക്കുവാനുള്ള ബോധപൂർവമായ ശ്രമവും ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവത്തിൻ്റെ പിന്നിൽ കാണാം.

    • സാമ്പത്തികമായ ചില ഘടകങ്ങൾ ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവത്തിനു പിന്നിൽ പ്രവർത്തിച്ചതായി ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. 

    • പ്രൊഫ. ആർ.എസ്. ശർമ്മ, ഡി.എൻ. ഝാ (Jha) എന്നിവരാണ് ഇവരിൽ പ്രമുഖർ. 

    • ബി.സി. 700-ാമാണ്ടു മുതൽ ഇരുമ്പിന്റെ ഉപയോഗത്തെ ആസ്പദമാക്കിയുള്ള ഒരു പുതിയ സാങ്കേതികവിദ്യ നിലവിൽവന്നു. 

    • ഇരുമ്പു കൊണ്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കാടുകൾ വെട്ടിത്തെളിക്കുകയും നൂതനമാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ടുള്ള കൃഷിസമ്പ്രദായം പ്രചരിപ്പിക്കുകയും ചെയ്‌തു. 

    • ഇതേത്തുടർന്ന് നെല്ല്, പരുത്തി, കരിമ്പ് എന്നീ കാർഷിക വിളകളിൽനിന്നുള്ള വരവ് പൂർവാധികം വർദ്ധിച്ചു. 

    • പക്ഷേ, ഇക്കാലത്ത് യാഗ ഹോമാദികൾക്കും ഭക്ഷണത്തിനുമായി കന്നുകാലികളെ യാതൊരു വിവേചനവുമില്ലാതെ കൊന്നൊടുക്കിയിരുന്നു

    • ഇതുമൂലം കാർഷികാവശ്യങ്ങൾക്കായി ഇവയുടെ സേവനം ലഭ്യമാകാതാകുകയും കാർഷികരംഗത്ത് മാന്ദ്യം അനുഭവപ്പെടുകയും ചെയ്തു. 

    • കന്നുകാലികളെ കൊല്ലുന്നതിനെതിരായി പൊതുജനാഭിപ്രായം രൂപീകരിക്കേണ്ടത് കൃഷിയിൽ അധിഷ്‌ഠിതമായ അന്നത്തെ സാമ്പത്തികഘടന സംരക്ഷിക്കുന്നതിന് അത്യാന്താപേക്ഷിതമായിരുന്നു. 

    • അഹിംസാതത്ത്വത്തിൽ ഊന്നു നല്‌കിക്കൊണ്ടുള്ള ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവത്തിന് ഈ പശ്ചാത്തലത്തിൽ പ്രത്യേകം പാധാന്യമുണ്ട്.

    • ഈ കാലത്തോടടുത്ത് നഗരവത്കരണം ത്വരിതപ്പെടുകയും പുതിയ നഗരങ്ങൾ നിലവിൽവരികയുംചെയ്‌തു. 

    • ഈ നഗരങ്ങളിൽ പാർത്തിരുന്ന ധനികർ വ്യാപാരത്തിൽനിന്ന് അമിതമായ ധനം ആർജ്ജിച്ചു. 

    • പുതിയ പല വ്യവസായങ്ങളും തൊഴിലുകളും പ്രചാരത്തിൽ വരികയുംചെയ്തു. 

    • രാജ്യത്തിലെ വിവിധ വ്യാപാരകേന്ദ്രങ്ങളെ കൂട്ടിയിണക്കുന്നതിന് പുതിയ പാതകളുടെ ഒരു ശൃംഖലതന്നെ നിലവിൽവന്നു. 

    • അതേസമയം പുതിയ സാങ്കേതികജ്ഞാനം ഉപയോഗിച്ച് കൃഷിയിൽനിന്നും കൂടുതൽ വരുമാനം സമ്പാദിച്ച ഒരു സമ്പന്നവർഗ്ഗം ഗ്രാമത്തിലും ഉടലെടുത്തു. 

    • പക്ഷേ, പ്രാകൃത കൃഷിസമ്പ്രദായങ്ങൾതന്നെ പിന്തുടർന്നുപോന്ന ഗിരിവർഗ്ഗക്കാരും സാധാരണ കർഷകരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ തുടർന്നു. 

    • സ്വത്തിന്റെ കാര്യത്തിലെന്നപോലെ സാമ്പത്തികമായ പല അസമത്വങ്ങളും പരാധീനതകളും സമൂഹത്തിൽ ഉടലെടുത്തു. 

    • വിവിധ ജനവിഭാഗങ്ങൾ തമ്മിലുണ്ടായ സ്പർദ്ധകൾക്കും പിരിമുറുക്കങ്ങൾക്കും സമൂഹം സാക്ഷ്യംവഹിച്ചു. 

    • ജനങ്ങളുടെ ഭൗതികജീവിതത്തിലുണ്ടായ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു പോരുന്നതരത്തിലുള്ള പുതിയ മതങ്ങളും തത്ത്വചിന്തകളും ആവിർഭവിക്കേണ്ടത് ആ കാലഘട്ടത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഒരാവശ്യമായിരുന്നു. 

    • ഈ സാഹചര്യത്തിലാണ് ബി.സി. 6-ാം ശതാബ്ദത്തിൽ പുതിയ മതങ്ങൾ ഇന്ത്യയിൽ രൂപംകൊണ്ടത് എന്നത് ശ്രദ്ധേയമാണ്.


    Related Questions:

    Author of Buddha Charitha :
    തീർത്ഥങ്കരൻ എന്ന വാക്കിനർത്ഥം :
    ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്നു വിശേഷിപ്പിച്ചത് ആര് ?
    വടക്കൻ ബുദ്ധമതം എന്നറിയപ്പെടുന്നത് :
    രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചത് ആരായിരുന്നു ?