App Logo

No.1 PSC Learning App

1M+ Downloads
മാനവനിർമ്മാണമാണ് വിദ്യാഭ്യാസം എന്ന് അഭിപ്രായപ്പെട്ടതാര് ?

Aമഹാത്മാഗാന്ധി

Bടാഗോർ

Cവിവേകാനന്ദൻ

Dരാജാറാം മോഹൻ റോയ്

Answer:

C. വിവേകാനന്ദൻ

Read Explanation:

സ്വാമി വിവേകാനന്ദൻ 

  • വിദ്യാഭ്യാസ ലക്ഷ്യത്തെയും രീതിയെയുംപ്പറ്റി വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്ന മഹാനായ ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവായിരുന്നു സ്വാമി വിവേകാനന്ദൻ. 
  • "മനുഷ്യനിലുള്ള സമ്പൂർണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം" എന്ന് വിദ്യാഭ്യാസത്തെ നിർവ്വചിച്ച ചിന്തകനാണ് സ്വാമി വിവേകാനന്ദൻ.
  • നല്ല വ്യക്തിത്വമുള്ള പൗരന്മാരെ സൃഷ്ടിക്കാനും സ്ത്രീകളിൽ ആത്മവിശ്വാസവും ധൈര്യവും പകരാനും വിദ്യാഭ്യാസത്തിന് കഴിയണം. 
  • ധാരാളം ഡിഗ്രികൾ നേടിയതുകൊണ്ടുമാത്രം ഒരു വ്യക്തിയെ അഭ്യസ്ഥവിദ്യനെന്നു വിളിക്കാനാകില്ല. ആത്മീയതയും നല്ല വ്യക്തിത്വവും മനുഷ്യത്വവും വിദ്യാഭ്യാസം കൊണ്ടുണ്ടാകേണ്ട ഗുണങ്ങളാണ്.
  • "മനുഷ്യനിൽ കുടികൊള്ളുന്ന പൂർണ്ണതയുടെ പ്രകടനമാണ് വിദ്യാഭ്യാസം" എന്നാണ് വിവേകാനന്ദ സ്വാമികൾ വിദ്യാഭ്യാസത്തെ നിർവചിച്ചത്
  • അദ്ധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും വിദ്യാഭ്യാസം മുന്നേറുന്നു. 

Related Questions:

ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. മാനസിക പ്രശ്നങ്ങൾ, മാനസികമായ അനാരോഗ്യം, പെരുമാറ്റ വൈകല്യങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങിയ അസാധാരണ പെരുമാറ്റമുള്ള വ്യക്തികളെകുറിച്ച് പഠനം നടത്തുന്ന മനശാസ്ത്രശാഖയാണ് പരിസര മനഃശാസ്ത്രം
  2. ഇന്ദ്രിയാതീത വിദ്യ (Telepathy), കൺകെട്ട് വിദ്യ (mermerize), മരണാനന്തര ജീവിതം (Survival After death), ഭാവികാലജ്ഞാനം (Pre cognition), തുടങ്ങി ശാസ്ത്രീയ വീക്ഷണത്തിന് അതീതമെന്നോ വിപരീതമെന്നോ തോന്നിപ്പിക്കുന്ന പ്രതിഭാസങ്ങളെക്കുറിച്ച് പഠനം നടത്തുന്ന മനഃശാസ്ത്രശാഖയാണ് അപസാമാന്യ മനഃശാസ്ത്രം.
  3. ബുദ്ധി, ചിന്ത, ഭാവന, പഠനം, ഓർമ, വികാരങ്ങൾ, നാഡീവ്യവസ്ഥ, അനുഭൂതി തുടങ്ങിയവ പഠന വിധേയമാകുന്ന മനശാസ്ത്രശാഖയാണ് സാമാന്യ മനഃശാസ്ത്രം.
    വിദ്യാഭ്യാസം സമൃദ്ധിയുടെ സമയങ്ങളിൽ ആഭരണവും വൈപരീത്യത്തിന്റെ സമയങ്ങളിൽ ഒരു ആശ്രയവും ആണ്. ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
    സർഗ്ഗാത്മകതയുടെ ആദ്യപടി ഏത്?
    കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും അദ്ധ്യാപകർ മെന്റർമാരായി പ്രവർത്തിക്കുന്ന പദ്ധതി ?
    സഹവർത്തിത പഠനവുമായി ബന്ധമുള്ള പ്രസ്താവനയേത് ?