പഠനം ബന്ധങ്ങൾ സ്ഥാപിക്കുന്ന യാന്ത്രിക പ്രക്രിയയാണെന്നും പഠിതാവ് വരുത്തുന്ന തെറ്റുകൾ പഠിതാവ് തിരുത്തിയാണ് പഠനം നടക്കുന്നതെന്നും പ്രസ്താവിച്ചത് ആരാണ് ?
Aസ്കിന്നർ
Bതോൺഡൈക്
Cവൈഗോട്സ്കി
Dപാവ്ലോവ്
Answer:
B. തോൺഡൈക്
Read Explanation:
സംബന്ധവാദം / ശ്രമ പരാജയ സിദ്ധാന്തം (Connectionism / Trial and Error Theory) - തോൺഡൈക്
ചോദകവും പ്രതികരണവും തമ്മിലുള്ള സംയോഗമാണ് പഠനത്തിന് അടിസ്ഥാനമെന്ന് അഭിപ്രായപ്പെട്ടത് തോൺണ്ടെെക്കാണ്. ഇത്തരത്തിലുള്ള സംയോഗത്തെ സംബന്ധം (Connection) എന്ന് പറയുന്നു.
ശ്രമപരാജയ സിദ്ധാന്തത്തിൻറെ വക്താവ് - തോൺണ്ടെെക്ക്
ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്നു തോൺണ്ടെെക്ക്.
പഠനം ബന്ധങ്ങൾ സ്ഥാപിക്കുന്ന യാന്ത്രിക പ്രക്രിയയാണെന്നും പഠിതാവ് തെറ്റുകൾ വരുത്തിയിട്ട് പിന്നീട് അത് തിരുത്തിയാണ് പഠനം നടത്തുന്നതെന്നും പ്രസ്താവിച്ചത് തോൺഡൈക് ആണ്. അതിനാൽ ഈ സിദ്ധാന്തം ശ്രമ പരാജയ സിദ്ധാന്തം (Trial and Error Theory) എന്ന പേരിൽ അറിയപ്പെടുന്നു.