Question:

രണ്ടാം പഴശ്ശി വിപ്ലവ സമയത്ത് ബ്രിട്ടീഷ് പട്ടാള മേധാവിയായി നിയമിക്കപ്പെട്ടത് ?

Aആര്‍തര്‍ വെല്ലസ്ലി

Bറിച്ചാഡ് വെല്ലസ്ലി

Cതോമസ് ഹാർവെ ബേബർ

Dജോനാഥൻ ഡങ്കൻ

Answer:

A. ആര്‍തര്‍ വെല്ലസ്ലി

Explanation:

ആര്‍തര്‍ വെല്ലസ്ലി 

  • യൂറോപ്പിലും ഇന്ത്യയിലും അനവധിപടയോട്ടങ്ങൾ നടത്തി ബ്രിട്ടിഷ് വിജയം ഉറപ്പിച്ച പടനായകൻ 
  • നെപ്പോളിയനെ വാട്ടര്‍ലൂ യുദ്ധത്തില്‍ (1815) തോല്‍പിച്ച ആര്‍തര്‍ വെല്ലസ്ലി,ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്ന റിച്ചാഡ് വെല്ലസ്ലിയുടെ സഹോദരൻ കൂടിയാണ്.
  • 'വെല്ലിംഗ്ടണ്‍ പ്രഭു' എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്  
  • തന്റെ ഭരണകാലത്ത് ആര്‍തര്‍ വെല്ലസ്ലിയെ തന്നെ ബ്രിട്ടീഷ്  സൈനിക ഉപദേഷ്ടാവായി റിച്ചാഡ് വെല്ലസ്ലി നിയമിക്കുകയുണ്ടായി
  • നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ വിജയം നേടിയ ബ്രിട്ടീഷ് സേനയുടെ സൈന്യാധിപൻ

  • രണ്ടാം പഴശ്ശി വിപ്ലവ സമയത്ത് ബ്രിട്ടീഷ് പട്ടാള മേധാവിയായി നിയമിക്കപ്പെട്ടത് : ആര്‍തര്‍ വെല്ലസ്ലി 
  • രണ്ടാം പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ / തലശ്ശേരി സബ്കളക്ടർ : തോമസ് ഹാർവെ ബേബർ 
  • പഴശ്ശിരാജ ക്കെതിരെ യുദ്ധം ചെയ്യാൻ ആതർ വെല്ലസ്ലീ നിയമിച്ച 1200 പോലീസുകാർ അടങ്ങിയ പ്രത്യേക സേന : കോൽക്കാർ 

Related Questions:

രാജാകേശവദാസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.ധർമ്മരാജയുടെ പ്രശസ്തനായ ദിവാൻ 

2.തിരുവിതാംകൂറിൽ 'ദിവാൻ' എന്ന് ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തിവ്യക്തി

3.വലിയ ദിവാൻജി എന്നറിയപ്പെടുന്ന തിരുവിതാംകൂർ ദിവാൻ

4.രാജാകേശവദാസിന് 'രാജ' എന്ന പദവി നൽകിയത് മോണിംഗ്ഡൺ പ്രഭു ആണ്.

വാസ്കോഡ ഗാമയെ ആദ്യം സംസ്കരിച്ച സെന്റ് ഫ്രാൻസിസ് പള്ളി എവിടെയാണ്?

പ്രശസ്തമായ ഗജേന്ദ്രമോക്ഷം ചുമർചിത്രം സ്ഥിതി ചെയ്യുന്ന കേരളത്തിലെ കൊട്ടാരം ഏത് ?

അഞ്ചുതെങ്ങ് പണ്ടകശാല നിർമ്മിക്കാൻ ബ്രിട്ടീഷുകാർക്ക് അനുവാദം നൽകിയ ഭരണാധികാരി ആരാണ് ?

ഉത്തരവാദഭരണ പ്രക്ഷോഭവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.1940 ഓഗസ്റ്റില്‍ സ്റ്റേറ്റ് കോൺഗ്രസ് ഡിക്റ്റേറ്റർ ആയിരുന്ന എന്‍.കെ. പത്മനാഭപിള്ളയെ അറസ്റ്റു ചെയ്തു.

2.ഇതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ കടുത്ത ജനകീയപ്രക്ഷോഭം ഉണ്ടാവുകയും,ബ്രിട്ടീഷ് പട്ടാളം പ്രക്ഷോഭകാരികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.

3.നെയ്യാറ്റിന്‍കര വെടിവയ്പ്പില്‍ രക്തസാക്ഷിയായ പ്രമുഖ വ്യക്തിയാണ് അത്താഴ മംഗലം രാഘവൻ.