Challenger App

No.1 PSC Learning App

1M+ Downloads
മലയാളി മെമ്മോറിയലിന്റെ സൂത്രധാരൻ ആരായിരുന്നു ?

Aജി. പി. പിള്ള

Bഡോ. പൽപ്പു

Cമന്നത്ത് പത്മനാഭൻ

Dസി.വി. രാമൻപിള്ള

Answer:

A. ജി. പി. പിള്ള

Read Explanation:

 മലയാളി മെമ്മോറിയൽ 

  • തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കുന്നതിനായി ജി . പി . പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട ഒരു നിവേദനം 1891 ജനുവരി 1 ന് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിച്ചു . ഇതാണ്  മലയാളി മെമ്മോറിയൽ 

  • മുദ്രാവാക്യം - തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക് 

  • ലക്ഷ്യം - ഉന്നതജോലികൾ തദ്ദേശീയർക്ക് നൽകുക 

  • മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പ് വെച്ചത് - കെ . പി . ശങ്കരമേനോൻ 

  • മൂന്നാമതായി ഒപ്പ് വെച്ചത് - ഡോ . പൽപ്പു 

  • മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ - സി . വി . രാമൻപിള്ള 

Related Questions:

നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യത്തെ സെക്രട്ടറി ആര്?

കേരളത്തിലെ മുസ്ലിം നവോത്ഥാനവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

1. വക്കം മൗലവി മുസ്ലിം നവോത്ഥാനത്തിൻറെ പ്രധാന നേതാവായിരുന്നു.

2. ഇസ്ലാം ധർമ്മപരിപാലന സംഘം മുസ്ലിം സമൂഹത്തിലെ സാമൂഹിക പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടിരുന്നു.

3. അൽ അമീൻ പത്രം മുസ്ലിം സമൂഹത്തിൽ ദേശീയബോധം വളർത്താൻ സഹായിച്ചു.

ശരിയായ ഉത്തരമെന്ത്?

അഭിനവ കേരളം മാസിക പ്രസിദ്ധീകരിച്ച സാമൂഹ്യപരിഷ്കർത്താവ് :
"കേരള നവോത്ഥാനത്തിന്റെ' പിതാവെന്നറിയപ്പെടുന്നതാര് ?

താഴെ പറയുന്നവരിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം ?

i) സി. കൃഷ്ണൻ നായർ

ii) കുമാരനാശാൻ

iii) രാഘവ പൊതുവാൾ

iv) മന്നത്ത് പത്മനാഭൻ