App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടന നിയമനിർമ്മാണസഭയിലെ ' ഹൗസ് കമ്മിറ്റി ' യുടെ ചെയർമാൻ ആരായിരുന്നു ?

Aബി.ആര്‍. അംബേദ്കര്‍

Bസര്‍‍ദാര്‍ വല്ലഭായ് പട്ടേല്‍

Cനെഹ്റു

Dപട്ടാഭി സീതാരാമയ്യ

Answer:

D. പട്ടാഭി സീതാരാമയ്യ

Read Explanation:

പട്ടാഭി സീതാരാമയ്യ

  • സ്വാതന്ത്ര്യ സമര സേനാനിയും മധ്യപ്രദേശ് സംസ്ഥാനത്തെ ആദ്യ ഗവർണറും.
  • ഒരു ഡോക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുവാനായി തന്റെ ഉദ്യോഗം ഉപേക്ഷിച്ചു. 
  • 1923 നവംബർ 28 ന് മച്ചിലിപട്ടണത്ത് ആന്ധ്ര ബാങ്ക് സ്ഥാപിച്ചു.
  • 1935-ൽ പ്രസിദ്ധീകരിച്ച 'ദി ഹിസ്റ്ററി ഓഫ് കോൺഗ്രസിന്റെ' രചയിതാവ് 
  • 1937 ൽ ആന്ധ്ര പ്രവിശ്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി.
  • 1939-ലെ ത്രിപുരി സെഷനിൽ നേതാജി സുബാഷ് ചന്ദ്രബോസിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിച്ചു.
  • എന്നാൽ നേതാജി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
  • 1942-ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചപ്പോൾ പട്ടാഭി സീതാരാമയ്യ  കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ അംഗമായി.
  • തുടർന്ന് അദേഹത്തെ അറസ്റ്റ് ചെയ്യുകയും മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ മൂന്ന് വർഷത്തോളം തടവിലാക്കുകയും ചെയ്തു.
  • 1948-ൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പിന്തുണയോടെ വിജയിച്ചു. 
  • ഭരണഘടന നിയമനിർമ്മാണസഭയിലെ ' ഹൗസ് കമ്മിറ്റി ' യുടെ ചെയർമാനായി സേവനമനുഷ്ഠിച്ചു.
  • 1952-ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1952 മുതൽ 1957 വരെ മധ്യപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചു.

Related Questions:

താഴെ പറയുന്നവരിൽ ഏതാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ പ്രവർത്തനമല്ലാത്തത്?

i. ഭരണഘടനയുടെയും  മറ്റു നിയമങ്ങളും അനുശാസിക്കുന്ന സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതും നിരീക്ഷിക്കുന്നതും

ii. ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക  പരാതികൾ അന്വേഷിക്കുക.

iii. വാർഷിക റിപ്പോർട്ടുകൾ തയ്യാറാക്കി രാഷ്ട്രപതിക്ക് സമർപ്പിക്കുക.

iv. സാമൂഹിക സാമ്പത്തിക വികസനത്തിന്റെ ആസൂത്രണ പ്രക്രിയയിൽ  പങ്കെടുക്കുകയും ഉപദേശിക്കുകയും ചെയ്യുക. 

ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ ആരായിരുന്നു ?

ഇന്ത്യൻ ഭരണഘടനയുടെ നിർമാണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റ് ഏത്/ ഏവ

  1. ഭരണഘടനാ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതണമെന്ന നിർദ്ദേശം അംഗീകരിച്ചത് 1947 ജനുവരിയിൽ നടന്ന സമ്പൂർണ സമ്മേളനത്തിലാണ്.
  2. ഈ നിർദ്ദേശം മുന്നോട്ടു വച്ചത് ഡോ .രാജേന്ദ്ര പ്രസാദ് ആണ്.
  3. ലക്ഷ്യ പ്രമേയം അംഗീകരിച്ചതും ഈ സമ്പൂർണ സമ്മേളനത്തിലൂടെയാണ്
  4. ലക്ഷ്യ പ്രമേയത്തെ ജവാഹർലാൽ നെഹ്‌റു എതിർത്തു .

    ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ടു 8 പ്രധാന കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു.

    താഴെ പറയുന്നതിൽ അത്തരം കമ്മിറ്റികളുടെ അധ്യക്ഷന്മാർ ശരിയായത് ഏതൊക്കെ ?

    1. യൂണിയൻ പവേർഴ്സ് കമ്മിറ്റി - നെഹ്റു

    2. യൂണിയൻ കോൺസ്റ്റിടൂഷൻ കമ്മിറ്റി - നെഹ്റു

    3. പ്രൊവിഷ്യൻ കോൺസ്റ്റിടൂഷൻ കമ്മിറ്റി - അംബേദ്ക്കർ

    4. റൂൾസ് ഓഫ് പ്രൊസീജിയർ കമ്മിറ്റി - Dr. രാജേന്ദ്ര പ്രസാദ്

    ഭരണഘടനാ നിർമാണ സഭയിലെ ചീഫ് കമ്മിഷണണേഴ്സ് പ്രാവിൻഷ്യൽ കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു ?