Challenger App

No.1 PSC Learning App

1M+ Downloads
1604-ൽ സാമൂതിരിയുമായി വ്യാപാര കരാറിൽ ഏർപ്പെട്ട ഡച്ച് ക്യാപ്റ്റൻ ആരായിരുന്നു ?

Aവാൻഡർ ഹാഗൻ

Bവാൻ റീടെ

Cഡെ ലെനോയ്

Dജിംഫ്‌ഫോഡ്

Answer:

A. വാൻഡർ ഹാഗൻ

Read Explanation:

ഡച്ചുകാർ:

  • ഡച്ചുകാരെ ‘ലന്തക്കാർ’ എന്നുമറിയപ്പെട്ടിരുന്നു.
  • കച്ചവടത്തിനായി യൂറോപ്പിൽ നിന്ന്, ഇന്ത്യയിൽ എത്തിയ മറ്റൊരു വിഭാഗമായിരുന്നു ഡച്ചുകാർ.
  • ഡച്ചുരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ, കൊച്ചി, കൊല്ലം എന്നിവയായിരുന്നു.
  • ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിൽ നിന്ന് പോർച്ചുനിസുകാർക്കുണ്ടായ നേട്ടങ്ങളെ കുറിച്ച് അറിഞ്ഞ ഡച്ചുകാർ ഇന്ത്യയുമായി നേരിട്ടു വാണിജ്യ ബന്ധത്തിനു തിര്യമാനിച്ചു.
  • ഇതിനായി 1604-ൽ അഡിറ്റൽ സ്റ്റീവൻ വാൻഡർ ഹാഗന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വ്യാപാരികൾ കോഴിക്കോട്ടെത്തി സാമുതിരിയുമായി സഖ്യ കരാർ ഒപ്പ് വച്ചു
  • ഡച്ചുകാർ ഇന്ത്യയിൽ ആദ്യമായി ഒരു ഭരണാധികാരിയുമായി ഉണ്ടാക്കിയ ഉടമ്പടി ആയിരുന്നു അത്.
  • 1608-ൽ ഒരു പാണ്ടികശാല സാമൂതിരി ഡച്ചുകാർക്ക് നൽകി.
  • ഇന്ത്യയിൽ  ഡച്ചുകാരുടെ പതനത്തിനു കാരണമായ യുദ്ധം : കുളച്ചൽ യുദ്ധം 
  • കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയത് : മാർത്താണ്ഡവർമ്മ
  • കുളച്ചൽ യുദ്ധം നടന്ന വർഷം - 1741

Related Questions:

കുഞ്ഞാലി മരക്കാരുടെ ആക്രമണം നേരിടാനായി പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട ഏത് ?
വാസ്കോഡഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം ഏതാണ്?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡച്ച് അഡ്മിറൽ വാൻഗൂൺസ് 1659 ജനുവരി ഏഴാം തീയതി കൊല്ലം റാണിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി.

2.ഈ ഉടമ്പടി പ്രകാരം കൊല്ലം നഗരവും പോർച്ചുഗീസുകാരുടെ തോട്ടങ്ങളും വസ്തുവകകളും റാണി ഡച്ചുകാർക്ക് വിട്ടുകൊടുത്തു.

ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട ഏതാണ്?

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കേരളത്തില്‍ പിന്തുടര്‍ച്ചാവകാശ ക്രമത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ എന്തെല്ലാം?

1.മരുമക്കത്തായത്തില്‍ നിന്ന് മക്കത്തായ സമ്പ്രദായത്തിലേക്ക്

2.കുടുംബത്തില്‍ എല്ലാവര്‍ക്കും സ്വത്തവകാശം