Question:

ബ്രിട്ടീഷ് പാർലമെൻ്റിൽ ഇ൦പീച്ച്മെന്റിന് വിധേയനായ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആര് ?

Aവെല്ലസ്ലി പ്രഭു

Bജോൺ ഷോർ

Cകോൺവാലിസ്‌ പ്രഭു

Dവാറൻ ഹേസ്റ്റിംഗ്‌സ്

Answer:

D. വാറൻ ഹേസ്റ്റിംഗ്‌സ്

Explanation:

വാറൻ ഹേസ്റ്റിംഗ്‌സ് (1772-1785)

  • ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ
  • 1773ലെ റെഗുലേറ്റിംഗ് ആക്ട് പ്രകാരമാണ് ബംഗാളിൽ ആദ്യത്തെ ഗവർണർ ജനറലായി ഇദ്ദേഹം നിയമിതനായത്
  • ഇന്ത്യയിലെ ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽക്കാലം പദവി വഹിച്ച വ്യക്തി.

  • ഒന്നാം ആംഗ്ലോ മറാത്ത യുദ്ധസമയത്തും, രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധസമയത്തും ഗവർണർ ജനറൽ ആയിരുന്ന വ്യക്തി.
  • ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഭരണാധികാരിയാണ് വാറൻ ഹേസ്റ്റിംഗ്‌സ്.
  • 1772 ലാണ് ബംഗാളിൽ ദ്വിഭരണം റദ്ദ് ചെയ്തത്.
  • ഇദ്ദേഹം ബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥ 'ക്വിൻ ക്വീനയിൽ 'എന്നറിയപ്പെടുന്നു

  • ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്‌ത ബംഗാൾ ഗവർണർ ജനറൽ 
  • ഇദ്ദേഹത്തിൻറെ സഹായത്തോടെയാണ് സർ വില്യം ജോൺസ് 1784ൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്
  • പിറ്റ്‌സ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കുമ്പോൾ ഗവർണർ ജനറലായിരുന്നത്
  • ബോർഡ് ഓഫ് റവന്യൂ സ്ഥാപിച്ച ഗവർണർ ജനറൽ
  • 1772-ൽ ജില്ലാ കളക്ടറുടെ പദവി സൃഷ്ടിച്ച ഗവർണർ ജനറൽ

  • 1773-ൽ ഇസർദാരി സംവിധാനം അവതരിപ്പിച്ച ഗവർണർ ജനറൽ.
  • 1773ലെ റെഗുലേറ്റിങ്ങ് ആക്ട് പ്രകാരം സുപ്രീംകോടതി സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്തപ്പോൾ ഗവർണർ ജനറൽ ആയിരുന്ന വ്യക്തി
  • 1774 ലാണ് കൽക്കട്ടയിൽ സുപ്രീംകോടതി സ്ഥാപിതമായത്.
  • കൽക്കട്ടയിൽ മദ്രസ സ്ഥാപിച്ച ഭരണാധികാരി
  • ചാൾസ് വിൽക്കിൻസ് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ഭഗവത് ഗീതക്ക് ആമുഖം എഴുതിയ വ്യക്തി

  • തപാൽ സംവിധാനം പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ സൗകര്യം ചെയ്ത ഗവർണർ ജനറൽ
  • 'റിങ് ഫെൻസ്' എന്ന നയത്തിന്റെ ശില്പി 

വാറൻ ഹേസ്റ്റിങ്ങ്സിന്റെ ഇംപീച്ച്മെൻ്റ്

  • ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ ഗവർണർ ജനറൽ.
  • കെടുകാര്യസ്ഥതയും, വ്യക്തിപരമായ അഴിമതിയുമായിരുന്നു ഇംപീച്ച്മെന്റിന് അദ്ദേഹത്തിന് മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ.
  • എഡ്മണ്ട് ബർഗ് എന്ന ബ്രിട്ടീഷ് പാർലമെൻറ് അംഗമാണ് വാറൻ ഹേസ്റ്റിങ്ങ്സിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.
  • വാറൻ ഹേസ്റ്റിംഗ്സിന്റെ ഇംപീച്ച്മെന്റിൽ അദ്ദേഹത്തിന് വേണ്ടി എതിർവാദം നടത്തിയത് വില്യം ജോൺസ് ആയിരുന്നു




Related Questions:

ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി ആര് ?

ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ ആര് ?

സമ്പന്നരിൽ നിന്ന് ഭൂമി ദാനമായി സ്വീകരിച്ച് ഭൂരഹിതർക്ക് സൗജന്യമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനം?

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക.

i) റൗലറ്റ് ആക്ട്

ii)പൂനാ ഉടമ്പടി

iii) ബംഗാൾ വിഭജനം

iv)ലക്നൗ ഉടമ്പടി

ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?