App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി വൈദ്യുതി ഉപയോഗിച്ച് സംയുക്തങ്ങളിൽ നിന്നും മൂലകങ്ങളെ വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര് ?

Aജൂലിയസ് പ്ലക്കർ

Bഹെൻറിച്ച് ഗീസ്ലർ

Cമൈക്കൽ ഫാരഡെ

Dസർ ഹംഫ്രി ഡേവി

Answer:

D. സർ ഹംഫ്രി ഡേവി

Read Explanation:

സർ ഹംഫ്രി ഡേവി (1778-1829):

  • വൈദ്യുതി ഉപയോഗിച്ച് സംയുക്തങ്ങളിൽ നിന്നും  മുലകങ്ങൾ  വേർതിരിച്ചെടുത്തു. 
  • പൊട്ടാസ്യം, സോഡിയം, കാൽസ്യം മഗ്നീഷ്യം, സ്റ്റോൺഷ്യം, ബേറിയം, ബോറോൺ എന്നിവയൊക്കെ ഇതിൽപ്പെടുന്നു.
  •  ദ്രാവകങ്ങളിലൂടെ വൈദ്യുതി കടന്നു പോകുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് ഇദ്ദേഹം എറ്റെടുത്തത്. 
  • ഈ പരീക്ഷണങ്ങളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ പദാർഥങ്ങളിൽ വൈദ്യുത ചാർജുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് മനസ്സിലായി.
  • 2 തരം വൈദ്യുത ചാർജുകളാണുള്ളതെന്നും (പോസിറ്റീവ് ചാർജും, നെഗറ്റീവ് ചാർജും) ഈ വൈദ്യുത ചാർജുകളാണ് ഒരു പദാർഥത്തിന് മറ്റൊരു പദാർഥവുമായി പ്രവർത്തിക്കാനുള്ള കഴിവുണ്ടാക്കുന്നത് എന്നും അദ്ദേഹം സമർഥിച്ചു.

 


Related Questions:

ഡാൾട്ടണിസം (Daltonism) എന്നറിയപ്പെടുന്ന രോഗം ഏത് ?
ആറ്റത്തെക്കുറിച്ചും, പദാർഥങ്ങൾ ഉണ്ടായിരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുമൊക്കെ പഠിക്കുന്നതിനായി 1807-ൽ അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
ലാറ്റിൻ ഭാഷയിൽ 'കാലിയം' എന്നറിയപ്പെടുന്ന മൂലകം ഏതാണ് ?
താഴെ പറയുന്നതിൽ പഞ്ചസാരയുടെ ഘടകം അല്ലാത്തത് ഏത് ?
പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ട് ?