App Logo

No.1 PSC Learning App

1M+ Downloads
ഗ്യാലക്‌സികളിലേയ്ക്കുള്ള ദൂരം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ ആര് ?

Aഐസക് ന്യൂട്ടൺ

Bആൽബർട്ട് ഐൻസ്റ്റീൻ

Cഎഡ്വിൻ ഹബിൾ

Dഗലീലിയോ ഗലീലി

Answer:

C. എഡ്വിൻ ഹബിൾ

Read Explanation:

ഗ്യാലക്‌സികൾ: നക്ഷത്രസമൂഹങ്ങൾ

  • ഗുരുത്വാകർഷണ ബലത്താൽ അനേകം നക്ഷത്രഗണങ്ങൾ കൂടിച്ചേർന്ന ഒരു ബൃഹത് നക്ഷത്രസമൂഹമാണ് ഗ്യാലക്സി.

  • പ്രപഞ്ചത്തിൽ ഏകദേശം 100 ബില്യണിലധികം ഗ്യാലക്‌സികൾ ഉണ്ട്.

  • 'ഗ്യാലക്സികൾ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് വില്യം ഹെർഷൽ ആണ്.

  • പ്രപഞ്ചത്തിൽ ഗ്യാലക്‌സികൾ പരസ്‌പരം അകുന്നുകൊണ്ടിരിക്കുന്നുവെന്നും അവ തമ്മിലുള്ള ദൂരവും പരസ്‌പരം അകലുന്ന വേഗതയും നേർഅനുപാതത്തിൽ ആണെന്നും കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് എഡ്വിൻ ഹബിൾ.

  • ഗ്യാലക്‌സികളിലേയ്ക്കുള്ള ദൂരം ആദ്യമായി അളന്നതും എഡ്വിൻ ഹബിളാണ്.

  • ഗ്യാലക്‌സികളുടെ കൂട്ടത്തെ അറിയപ്പെടുന്നത് ക്ലസ്റ്ററുകൾ

  • ഗ്യാലക്‌സികൾ പ്രധാനമായും അവയുടെ രൂപഘടനയുടെ അടിസ്ഥാനത്തിൽ 3 വിധത്തിലുണ്ട്.

  1. സർപ്പിളാകൃത ഗ്യാലക്‌സികൾ (Spiral Galaxies)

  2. ദീർഘവൃത്താകൃത (അണ്ഡാകൃത) ഗ്യാലക്സികൾ (Elliptical Galaxies)

  3. ക്രമരഹിത ഗ്യാലക്‌സികൾ (Irregular Galaxies)


Related Questions:

ഗ്യാലക്‌സികളുടെ കൂട്ടത്തെ അറിയപ്പെടുന്നത് ?
നക്ഷത്രങ്ങളിൽ ഏറ്റവും കൂടുതലുള്ള വാതകം ?
The only planet that rotates in anticlockwise direction ?
സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗം ഏത് ?
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?