Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി ചിത്രകലാകൃത്തുക്കൾ, ശില്പികൾ,കലാ ചരിത്രകാരന്മാർ എന്നിവരെ ഉൾപ്പെടുത്തി ഡയറക്ടറി തയ്യാറാക്കിയത് ?

Aകെ.എസ്.എഫ്.ഡി.സി

Bഅമ്മ സംഘടന

Cകേരള ലളിത കല അക്കാദമി

Dഫെഫ്ക

Answer:

C. കേരള ലളിത കല അക്കാദമി

Read Explanation:

കേരള ലളിതകലാ അക്കാദമി

  • കേരളസര്‍ക്കാര്‍ സാംസ്കാരികവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സാംസ്കാരികസ്ഥാപനം.
  • ചിത്രം, ശില്പം, വാസ്തുശില്പം, ഗ്രാഫിക് മുതലായ കലകളുടെ വികസനത്തിനായി സ്ഥാപിച്ചതാണ് കേരള ലളിതകലാ അക്കാദമി.
  • 1962-ലാണ്‌ ഇത് സ്ഥാപിക്കപ്പെട്ടത്.
  • തൃശൂർ ചെമ്പുക്കാവിലാണ് ഈ അക്കാദമിയുടെ ആസ്ഥാനം. 
  • എല്ലാവർഷവും മികച്ച കലാകാരന്മാർക്ക് ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ പുരസ്കാരങ്ങളും, ഫെല്ലോഷിപ്പുകളും നൽകി വരുന്നുണ്ട്.

അക്കാദമി നൽകി വരുന്ന പ്രധാന അവാർഡുകൾ :

  • വിഖ്യാതശില്‍പി ലാറിബേക്കറുടെ പേരില്‍ വാസ്തുശില്‍പകലയ്ക്ക് പുരസ്കാരം.
  • ആദിവാസി ഗോത്രനാടോടി ചിത്ര- ശില്‍പകലകള്‍ക്ക് ജെ.സ്വാമിനാഥന്റെ പേരില്‍ പുരസ്ക്കാരം
  • ചിത്രകലയിൽ മികവു പുലർത്തുന്നവർക്ക് കെ.സി.എസ്. പണിക്കരുടെ പേരിലുള്ള പുരസ്കാരം.
  • സോണാഭായ് രജ്വാര്‍ പുരസ്കാരം, പത്മിനി പുരസ്കാരം, കേസരി പുരസ്കാരം, മറ്റ് സംസ്ഥാനപുരസ്കാരങ്ങള്‍ എന്നിവയും അക്കാദമി നല്‍കിവരുന്നു. 

 


Related Questions:

ഗുരുഗോപിനാഥ് നടന ഗ്രാമം സ്ഥാപിതമായ വർഷം ?
What is the primary focus of the Dharmasutras in Sanskrit literature?
Which of the following best describes the role of textiles in India’s cultural heritage?
Which of the following is not a type of Shikhara in Nagara-style temples?
ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര ഡോക്യുമെൻ്ററി - ഹ്രസ്വചിത്ര മേളയുടെ(IDSFFK ) ഭാഗമായുള്ള ആജീവനാന്ത പുരസ്കാരം നേടിയ സംവിധായിക ?