App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ലോകമഹായുദ്ധസമയത്ത് ഫ്രാൻസിൻ്റെ പരാജയത്തെത്തുടർന്ന് രൂപീകരിക്കപ്പെട്ട ഫ്രീ ഫ്രാൻസ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനും നേതാവും ആരായിരുന്നു?

Aഫിലിപ്പ് പെറ്റൈൻ

Bവിൻസ്റ്റൺ ചർച്ചിൽ

Cചാൾസ് ഡി ഗാൾ

Dഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ്

Answer:

C. ചാൾസ് ഡി ഗാൾ

Read Explanation:

ഫ്രാൻസിൻ്റെ പരാജയം:

  • 1940 ജൂണിൽ ഫ്രാൻസിനെതിരെ ജർമ്മനി നേടിയ വിജയം രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു.
  • 1940 ജൂണിൽ ജർമ്മൻ സൈന്യം ഫ്രാൻസിൻ്റെ തലസ്ഥാനമായ പാരീസ് കീഴടക്കി.
  • ഈ അധിനിവേശം ഫ്രാൻസിന് നേരിട്ട  അപമാനത്തിൻ്റെയും പരാജയത്തിൻ്റെയും പ്രതീകമായിരുന്നു.
  • പാരീസ് അധിനിവേശത്തെത്തുടർന്ന്, മാർഷൽ ഫിലിപ്പ് പെറ്റിൻ്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സർക്കാർ ജർമ്മനിയുമായി ഒരു സന്ധിക്ക്  ശ്രമിച്ചു.
  • ഇതിന്റെ ഭാഗമായി ഫ്രാൻസും ജർമ്മനിയും തമ്മിലുള്ള യുദ്ധം  അവസാനിപ്പിച്ചുകൊണ്ട് 1940 ജൂൺ 22-ന് ഒരു യുദ്ധവിരാമ കരാർ  ഒപ്പുവച്ചു.
  • കീഴടങ്ങലിന് ശേഷം ഫ്രഞ്ച് സർക്കാർ ഫ്രാൻസിൻ്റെ  തെക്കൻ ഭാഗത്തുള്ള വിച്ചി പട്ടണത്തിലേക്ക് ആസ്ഥാനം മാറ്റി.
  • വിച്ചി ഫ്രാൻസ് എന്നറിയപ്പെട്ട  ഈ ഗവൺമെന്റ്  നാസി അധികാരികളുമായി സഹകരിച്ചു കൊണ്ട് ഫ്രാൻസിൻ്റെ തെക്കൻ ഭാഗം ഭരിച്ചു,
  • അതേസമയം ഫ്രാൻസിന്റെ വടക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങൾ ജർമ്മനി നേരിട്ട് ഭരിച്ചു.

ഫ്രീ ഫ്രാൻസ് മൂവ്‌മെൻ്റ് 

  • ജർമ്മൻ സേന ഫ്രാൻസിനെ പരാജയപ്പെടുത്തിയത്തിനും, വിച്ചി ഫ്രാൻസ്  സ്ഥാപിതമായതിനും തൊട്ടുപിന്നാലെയാണ് ഈ പ്രസ്ഥാനം രൂപീകരിച്ചത്
  • ഫ്രഞ്ച് സൈന്യത്തിലെ ബ്രിഗേഡിയർ ജനറലായിരുന്ന ചാൾസ് ഡി ഗാളിന്റെ നേതൃത്വത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത് 
  • ജർമ്മൻ അധിനിവേശത്തിനെതിരായ പോരാട്ടം തുടരുകയും ഫ്രാൻസിൻ്റെ വിമോചനം നേടുകയും ചെയ്യുക എന്നതായിരുന്നു ഫ്രീ ഫ്രാൻസ് പ്രസ്ഥാനത്തിൻ്റെ പ്രാഥമിക ലക്ഷ്യം. 

Related Questions:

Which organization was created after World War II to preserve world peace?
സോവിയറ്റ് യൂണിയനും ജർമ്മനിയും പരസ്പരം അക്രമിക്കുകയില്ലെന്നും പോളണ്ട് പങ്കുവെയ്ക്കാമെന്നും വ്യവസ്ഥ ചെയ്‌ത സന്ധി ?
സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് റിപ്പബ്ലിക്കൻ സർക്കാരിനെതിരെയുള്ള നാഷണലിസ്റ്റ് വിഭാഗത്തിന്റെ കലാപത്തിന് നേതൃത്വം നൽകിയ ജനറൽ?
മ്യൂണിക്ക് ഉടമ്പടിയെ ചരിത്രകാരൻമാർ എങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത് ?

രണ്ടാം ലോകയുദ്ധം ലോകത്തുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ എന്തെല്ലാം?

1.ദശലക്ഷകണക്കിനു ആളുകള്‍ കൊല്ലപ്പെട്ടു.

2.യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക നില തകര്‍ന്നു.

3.യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ മേധാവിത്വം തകര്‍ന്നു.

4.ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വാതന്ത്ര്യസമരം ദുർബലപ്പെട്ടു.