App Logo

No.1 PSC Learning App

1M+ Downloads
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ ഇന്ത്യയുടെ നിശബ്ദ വിപ്ലവം എന്ന വിശേഷിപ്പിച്ച ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞൻ ആരായിരുന്നു?

Aലൂയി

Bക്രിസ്റ്റോഫ് ജാഫർലോട്ട്

Cക്രിസ്റ്റി

Dക്രിസ്റ്റഫർ

Answer:

B. ക്രിസ്റ്റോഫ് ജാഫർലോട്ട്

Read Explanation:

മണ്ഡൽ കമ്മീഷൻ

  •  ഇന്ത്യയിൽ സാമൂഹികമോ വിദ്യാഭ്യാസപരമോ പിന്നോക്കം നിൽക്കുന്നവരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഇന്ത്യയിലെ രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷൻ.
  • 1953ല്‍ കേന്ദ്ര ഗവൺമെന്റ് കാക്ക കലേക്കർ അധ്യക്ഷനായി ഒന്നാം പിന്നോക്ക വർഗ്ഗ കമ്മീഷനെ നിയോഗിച്ചിരുന്നു.
  • അതിനാൽ ഈ കമ്മീഷൻ ഔദ്യോഗികമായി രണ്ടാം പിന്നോക്ക വർഗ്ഗ കമ്മീഷൻ എന്നറിയപ്പെട്ടു.
  • 1979 ജനുവരി 1 ന് അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ നിർദ്ദേശപ്രകാരമാണ് മണ്ഡൽ കമ്മീഷൻ രൂപീകൃതമായത്.
  • ഇതിന്റെ അധ്യക്ഷൻ മുൻ ബീഹാർ മുഖ്യമന്ത്രിയായിരുന്ന ബിന്ദെശ്വരി പ്രസാദ് മണ്ഡൽ ആയിരുന്നു.

മണ്ഡൽ കമ്മീഷൻ്റെ പ്രധാന ശുപാർശകൾ

  • മെറിറ്റിൽ യോഗ്യത നേടാത്തവർക്ക് OBC വിഭാഗത്തിന് 27% പൊതുമേഖലയിലും സർക്കാർ ജോലികളിലും സംവരണം.
  • പൊതുസേവനത്തിൽ OBC വിഭാഗത്തിന് എല്ലാ തലങ്ങളിലും സ്ഥാനക്കയറ്റത്തിന് 27% സംവരണം.
  • OBC വിഭാഗത്തിനും SCകൾക്കും STകൾക്കും തുല്യമായ പ്രായ ഇളവ്.
  • ബാങ്കുകൾ, സർക്കാർ ഗ്രാന്റുകൾ സ്വീകരിക്കുന്ന സ്വകാര്യമേഖല സ്ഥാപനങ്ങൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് റിസർവേഷനുകൾ നടത്തണം.

Related Questions:

ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമ്മിഷൻ രൂപീകരിച്ച വർഷം?
ഇന്ത്യൻ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്ക വിഭാഗങ്ങളായി 3743 ജാതികളെ തിരിച്ചറിഞ്ഞു ഏത് കമ്മീഷന്റെ കണ്ടെത്തലുകളിൽ പെട്ടതാണ് ഇത്?
Who was appointed as the chairman of India's 16th Finance Commission by the central government?
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷൻ ചെയർമാൻ ആര് ?