തമിഴ്നാട്ടിലെ പാഞ്ചാലങ്കുറിച്ചി പ്രദേശത്ത് ഭരണം നടത്തിയിരുന്ന പ്രാദേശിക നേതാവ് ?
Aബക്ഷി ജഗബന്ധു
Bവീരപാണ്ഡ്യ കട്ടബൊമ്മൻ
Cവീരചേമ്പക്കൻ
Dകുഞ്ഞാലി മരക്കാർമാർ
Answer:
B. വീരപാണ്ഡ്യ കട്ടബൊമ്മൻ
Read Explanation:
കട്ടബൊമ്മൻ കലാപം
ഒന്നാം സ്വാതന്ത്ര്യ സമരത്തിന് വർഷങ്ങൾക്ക് മുന്നേ ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്ക് എതിരെ നികുതി പ്രശ്നത്തിൽ വീരപാണ്ഡ്യ കട്ടബൊമ്മൻ നടത്തിയ കലാപം - കട്ടബൊമ്മൻ കലാപം
കട്ടബൊമ്മൻ കലാപത്തിന്റെ മറ്റൊരു പേര് - പോളിഗർ കലാപം
തമിഴ്നാട്ടിലെ പാഞ്ചാലങ്കുറിച്ചി പ്രദേശത്ത് ഭരണം നടത്തിയിരുന്ന പ്രാദേശിക നേതാവ് - വീരപാണ്ഡ്യ കട്ടബൊമ്മൻ
പാഞ്ചാലങ്കുറിച്ചി സ്ഥിതി ചെയ്തിരുന്നത് - തിരുനെൽവേലിയിൽ
ബ്രിട്ടീഷുകാർ നികുതി വർദ്ധിപ്പിച്ചതിന് ഏതിരെ നടന്ന കട്ടബൊമ്മൻ സമരം അവസാനിച്ചത് -1799
വീരപാണ്ഡ്യ കട്ടബൊമ്മനെ തൂക്കിലേറ്റിയത് - തമിഴ്നാട്ടിലെ കയത്തർ ജില്ലയിൽ (1799)