App Logo

No.1 PSC Learning App

1M+ Downloads

1977- ൽ പഞ്ചായത്ത് തല ഗവണ്മെന്റിനെക്കുറിച്ച് പഠിക്കാൻ നിയമിച്ച അശോക്മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി ആരാണ് ?

Aഇ എം എസ് നമ്പൂതിരിപ്പാട്

Bഎ കെ ഗോപാലൻ

Cപി കെ ചാത്തൻ മാസ്റ്റർ

Dവി കെ കൃഷ്ണമേനോൻ

Answer:

A. ഇ എം എസ് നമ്പൂതിരിപ്പാട്

Read Explanation:

അശോക് മേത്താ കമ്മിറ്റി

  • 1977 ഡിസംബറിൽ പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ കുറിച്ച് പഠിക്കാൻ ജനതാ സർക്കാർ അശോക് മേത്ത കമ്മിറ്റി രൂപീകരിച്ചു.
  • 'കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ്' എന്നും ഈ കമ്മിറ്റി  അറിയപ്പെടുന്നു.
  • ജില്ലാതലത്തിൽ ജില്ലാ പരിഷത്തുകളും മണ്ഡല് പഞ്ചായത്തുകളും ഉൾപ്പെടുത്തി പഞ്ചായത്ത് രാജ് ദ്വിതല ഘടന വേണമെന്ന് ഈ കമ്മിറ്റി വാദിച്ചു.
  • 1978 ഓഗസ്റ്റിൽ, രാജ്യത്തെ പഞ്ചായത്തീരാജ് സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി 132 ശുപാർശകളുള്ള ഒരു റിപ്പോർട്ട് കമ്മിറ്റി  സമർപ്പിച്ചു.
  • അശോക് മേത്ത കമ്മിറ്റിയെ നിയോഗിച്ച പ്രധാനമന്ത്രി : മൊറാർജി ദേശായി
  • അശോക്മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി : ഇ എം എസ് നമ്പൂതിരിപ്പാട്

Related Questions:

ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേത്യത്വത്തിലുള്ള സമിതി ആയിരുന്നു ?

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?

1.എല്ലാ പഞ്ചായത്തീരാജ് സംവിധാനങ്ങൾക്കും അഞ്ച് വർഷമാണ് കാലാവധി

2.ചെയർമാൻ സ്ഥാനത്തിന്റെ മൂന്നിലൊന്ന് സീറ്റ് സംവരണം വനിതകൾക്കാണ്.

3.പഞ്ചായത്ത് ഭരണ സമിതി  പിരിച്ചു വിടേണ്ടി വന്നാൽ  ആറുമാസത്തിനുള്ളിൽ ഇലക്ഷൻ നടത്തി പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ എത്തിയിരിക്കണം  എന്ന് അനുശാസിക്കുന്നു.

ത്രിതല പഞ്ചായത്തീരാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വരാൻ കാരണമായ കമ്മിറ്റി ഏത് ?

ഇന്ത്യയിൽ ത്രിതല പഞ്ചായത്തീരാജ് സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത് എത്ര ജനസംഖ്യയിൽ കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് ?

Which state in India implemented Panchayath Raj System first?