App Logo

No.1 PSC Learning App

1M+ Downloads
1531 ൽ ചാലിയം കോട്ട പണി കഴിപ്പിച്ച പോർച്ചുഗീസ് ഗവർണർ ആര് ?

Aനുനോ ഡ കുൻഹ

Bഫ്രാൻസിസ്‌കോ ബറേറ്റോ

Cലോപസ് സെക്യുറേ

Dമാർട്ടിം ഡിസൂസ

Answer:

A. നുനോ ഡ കുൻഹ

Read Explanation:

ചാലിയം കോട്ട

  • കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പോർച്ചുഗീസുകാർ നിർമിച്ച കോട്ട

  • 1531ലാണ് കോട്ടയുടെ നിർമ്മാണം പൂർത്തിയായത്.

  • നുനോ ഡ കുൻഹ ആയിരുന്നു ചാലിയം കോട്ടയുടെ നിർമ്മാണ കാലഘട്ടത്തിലെ പോർച്ചുഗീസ് ഗവർണർ.

  • കടൽമാർഗവും പുഴമാർഗവും മലബാർ കീഴടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അറബിക്കടലും ചാലിയാറും ചേരുന്ന അഴിമുഖത്തോട് കോട്ട നിർമ്മിക്കപ്പെട്ടത്.

  • മുല്ലമ്മേൽ കോട്ട എന്നും അറിയപ്പെടുന്നു

  • 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്ന് വിശേഷിപ്പിക്കപെട്ട കോട്ട

  • 1571-ൽ സാമൂതിരിയുടെ നിർദ്ദേശപ്രകാരം കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ ചാലിയം കോട്ട ആക്രമിച്ച് തകർത്തു.


Related Questions:

കേരളത്തിലെ ഡച്ചുകാരുമായി ബന്ധപ്പെട്ട വസ്തുതകൾ.

  1. 1643-ൽ ഒരു വശത്ത് ഡച്ചുകാരും മറുവശത്ത് പുറക്കാട് രാജാക്കന്മാരും കായംകുളം രാജാക്കന്മാരും തമ്മിലുള്ള പുതിയ ഉടമ്പടികൾ അവസാനിച്ചു
  2. കൊച്ചി രാജാവ് ഡച്ച് ഭരണം സ്വീകരിക്കുകയും തന്റെ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന കറുവപ്പട്ടയും കുരുമുളകും ഡച്ചുകാരെ ഏല്പിക്കുകയും ചെയ്തു
  3. ഡച്ചുകാരുടെ ഭരണം പോർച്ചുഗീസുകാരുടെതിൽ നിന്നും ഉദാരമായതും സഹിഷ്ണുത ഉള്ളതുമായിരുന്നു
    പോർച്ചുഗീസുകാരുടെ കയ്യിൽ നിന്ന് ചാലിയം കോട്ട തിരിച്ചുപിടിക്കാൻ സാമൂതിരിയെ സഹായിച്ചത് ആര് ?

    താഴെ തന്നിരിക്കുന്നതിൽ വാസ്കോഡ ഗാമയുടെ കപ്പൽ വ്യൂഹത്തിൽപ്പെടുന്ന കപ്പൽ ഏതാണ് ? 

    1. സെന്റ് റാഫേൽ 
    2. സെന്റ്‌ ബറിയോ 
    3. സെന്റ് ലോഗ്ബോട്ട്
    4. സെന്റ് ഗബ്രിയേൽ 
      കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി കേരളത്തിലേക്ക് എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ ശക്തി ?
      വാസ്കോഡ ഗാമ ആദ്യമായി ഇന്ത്യയിൽ എത്തിയത് എന്നായിരുന്നു?