App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്‌ട്രപതി ആര് ?

Aവി.വി ഗിരി

Bഗ്യാനി സെയിൽ സിംഗ്

Cഡോ.ഫക്രുദ്ധീൻ അലി അഹമ്മദ്

Dഡോ.ശങ്കർദയാൽ ശർമ്മ

Answer:

C. ഡോ.ഫക്രുദ്ധീൻ അലി അഹമ്മദ്

Read Explanation:

  • 1974 മുതൽ 1977 വരെ ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതിയായിരുന്ന അസാമിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നുഫക്രുദ്ദീൻ അലി അഹമ്മദ്.(1905-1977)
  • ഇന്ത്യയുടെ രാഷ്ട്രപതിയായ രണ്ടാമത്തെ ഇസ്ലാം മത-വിശ്വാസിയും പദവിയിലിരിക്കുമ്പോൾ അന്തരിച്ച രണ്ടാമത്തെ രാഷ്ട്രപതിയുമാണ്.
  • 1975-ൽ ഇന്ത്യയിൽ ആദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി,
  • ,ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച രാഷ്ട്രപതി,
  • നിർഭാഗ്യവാനായ രാഷ്ട്രപതി എന്നും അറിയപ്പെടുന്നു.
  • രാജേന്ദ്രപ്രസാദിനു ശേഷം ഉപ-രാഷ്ട്രപതിയാകാതെ നേരിട്ട് രാഷ്ട്രപതി പദവിയിലെത്തിയ രണ്ടാമത്തെയാളാണ് ഫക്രുദ്ദീൻ അലി അഹമ്മദ്

Related Questions:

1875 ഇന്ത്യൻ ലീഗ് സ്ഥാപിച്ചത് ആര്?
നിലവിലെ ലോകസഭാ പ്രതിപക്ഷ നേതാവ്?
2023 ലെ മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ രാഷ്ട്രീയ പാർട്ടി ഏത് ?

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. 1885 ഡിസംബർ 28 -ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം ബോംബെയിൽ നടന്നു 
  2. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണ സമയത്തെ വൈസ്രോയി -  ഡഫറിൻ പ്രഭു
  3. കോൺഗ്രസിന്റെ ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന് ചിത്രകാരന്മാർ വിശേഷിപ്പിക്കുന്ന സൂററ്റ് പിളർപ്പ് നടന്ന വർഷം - 1907 
  4. സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനം നടന്നത് കൊൽക്കത്തയിലാണ് 
1989 ൽ ഇന്ത്യയിലെ മൂന്നാമത്തെ ന്യൂനപക്ഷ മന്ത്രിസഭ ആരുടെ നേതൃത്വത്തിലാണ് രൂപം കൊണ്ടത് ?