App Logo

No.1 PSC Learning App

1M+ Downloads
1999 ലെ കാർഗിൽ യുദ്ധസമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?

Aഎ.ബി വാജ്‌പേയ്

Bപി.വി നരസിംഹ റാവു

Cരാജീവ് ഗാന്ധി

Dഎച്ച്.ഡി ദേവഗൗഡ

Answer:

A. എ.ബി വാജ്‌പേയ്

Read Explanation:

അടൽ ബിഹാരി വാജ്‌പേയി

  • ഇന്ത്യയുടെ 10-മത് പ്രധാനമന്ത്രിയായിരുന്നു
  • ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 
  • 1957-ലെ രണ്ടാം ലോകസഭ മുതലിങ്ങോട്ട്‌ ഒൻപതു തവണ ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും ആദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
  • കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം എന്നു വിളിക്കുന്നത്.
  • കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്.
  • ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്ര സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി.
  • ജൂലൈ 26-നു പോരാട്ടം അവസാനിച്ചു.
  • ഈ ദിവസം ഇന്ത്യയിൽ “കാർഗിൽ വിജയദിവസ്” എന്ന പേരിൽ ആഘോഷിക്കുന്നു.

Related Questions:

തെലുങ്ക് ദേശം പാർട്ടിയുടെ ചിഹ്നം എന്താണ് ?
The division of each state into territorial constituencies for Lok Sabha is done by the Delimitation Commission. This delimitation has been freezed till which year?
ബംഗ്ലാദേശ് രൂപം കൊണ്ട സമയത്തെ ഇന്ത്യൻ രാഷ്‌ട്രപതി ആരായിരുന്നു ?
ഇന്ത്യൻ ദേശയീയ പാർട്ടിയായി അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയെ തിരിച്ചറിയുക (2022 ലെ ഡാറ്റ പ്രകാരം )
താഴെ പറയുന്ന ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിനമാണ് ' പുല്ലും പൂവും ' ?