Challenger App

No.1 PSC Learning App

1M+ Downloads
ഇടുക്കി ജലവൈദ്യുതപദ്ധതി നിലവിൽ വന്ന കാലഘട്ടത്തിലെ ഇന്ത്യൻ പ്രധാനമന്ത്രി ?

Aജവഹർലാൽ നെഹ്റു

Bചരൺ സിംഗ്

Cരാജീവ് ഗാന്ധി

Dഇന്ദിരാഗാന്ധി

Answer:

D. ഇന്ദിരാഗാന്ധി

Read Explanation:

ഇടുക്കി അണക്കെട്ട്

  • ഇടുക്കി ജില്ലയിൽ കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന് കുറുകെ നിർമിച്ചിട്ടുള്ളതാണ് ഇടുക്കി അണക്കെട്ട്.

  • വൈദ്യുതോല്പാദനം ലക്ഷ്യമിട്ടാണ് ഏഷ്യയിലെ ആദ്യ കമാന അണക്കെട്ടായ ഇടുക്കി ഡാം പണികഴിപ്പിച്ചിട്ടുള്ളത്.

  • 1976 ഫെബ്രുവരി 12ന്‌ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത്.

  • ഇടുക്കി അണക്കെട്ടിന്‍റെ ചരിത്രം 1919ൽ ഇറ്റലിക്കാരനായ ജേക്കബ് എന്ന എഞ്ചിനിയർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇടുക്കി അണക്കെട്ടിന്‍റെ സാധ്യതകൾ ആദ്യമായി പരാമർശിച്ചുകണ്ടത്.


Related Questions:

കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം കഞ്ചിക്കോട് സ്ഥാപിച്ച വർഷം ഏതാണ് ?
കല്ലട ജലസേചന പദ്ധതി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
സൈലന്റ് വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ച വർഷം ഏതാണ് ?

മുതിരപ്പുഴയാറിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ജലവൈദ്യുത നിലയങ്ങൾ ഏതെന്ന് താഴെ കൊടുത്തവയിൽ നിന്നും കണ്ടെത്തുക

  1. പള്ളിവാസൽ, ചെങ്കുളം
  2. പെരിങ്ങൽക്കുത്ത്, പന്നിയാർ
  3. ശബരിഗിരി, ഷോളയാർ
  4. കല്ലട, മണിയാർ
    പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?